ഹാരാരെയില്‍ യുവരാജാകന്മാര്‍ ഇറങ്ങി, മൂന്ന് ഒഴിവുകള്‍ക്കായി ഇഞ്ചോടിഞ്ച് പോരാട്ടം

Image 3
CricketFeaturedTeam India

അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയ്ക്കായി യുവ ഇന്ത്യന്‍ ടീം സിംബാബ്‌വെയിലെത്തി. കഴിഞ്ഞ ദിവസമാണ് മുംബൈയില്‍ നിന്ന് ലക്ഷ്മണിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ ഹരാരെയിലേക്ക് പറന്നത്. കഴിഞ്ഞ ആഴ്ച ബാര്‍ബഡോസില്‍ ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമില്‍ നിന്ന് വെറും മൂന്ന് കളിക്കാരാണ് നിലവില്‍ ഇന്ത്യന്‍ ടീമില്‍ ഉള്ളത്. രണ്ടാമത്തെ ടി20 മത്സരത്തിന് ശേഷം ലോകകപ്പ് ടീമിലുണ്ടായിരുന്ന മൂന്ന് പേരും ഇന്ത്യന്‍ ടീമിനൊപ്പം ചേരും.

അതേസമയം, സിംബാബ്വേയില്‍ ഇന്ത്യയെ നയിക്കുന്ന ശുഭ്മന്‍ ഗില്‍ യുഎസ്സില്‍ നിന്നാണ് ഹരാരയിലെത്തിയത്. ഇതിന്റെ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്.

അതെസമയം കഴിഞ്ഞ ദിവസം വരെ ടീമിലുണ്ടായിരുന്ന യശ്വസ്വി ജയ്‌സ്വാള്‍, ശിവം ദുബെ, സഞ്ജു സാംസണ്‍ എന്നിവര്‍ക്ക് ഇന്ത്യയുടെ ലോകകപ്പ് ജേതാക്കള്‍ എന്ന് നിലയില്‍ ആദ്യ രണ്ട് ടി20 മത്സരങ്ങളില്‍ വിശ്രമം അനുവദിച്ചിട്ടുണ്ട്. പകരം ആദ്യ രണ്ട് മത്സരങ്ങളില്‍ സായ് സുദര്‍ശന്‍, ജിതേഷ് ശര്‍മ, ഹര്‍ഷിത് റാണ എന്നിവരെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തി.

ശനിയാഴ്ച ആരംഭിക്കുന്ന പരമ്പരയ്ക്കായി ഇന്ത്യ ടീമിനൊപ്പം സിംബാബ്വേയിലേക്ക് യാത്ര ചെയ്യേണ്ടിയിരുന്നവരാണ് ജയ്‌സ്വാള്‍, ദൂബെ, സാംസണ്‍ എന്നിവര്‍. എന്നിരുന്നാലും, ഈ മൂന്നു പേരും റോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള ടീമിനൊപ്പം ഇന്ത്യയിലേക്ക് തിരിച്ചുവരും. ശേഷം ഇന്ത്യയില്‍ സ്വീകരണവും ഏറ്റുവാങ്ങും. പിന്നാടാകും സിംബാബ്വേയിലേക്ക് യാത്ര പുറപ്പെടുക.

അതെസമയം ലോകകപ്പ് ടീമില്‍ റിസര്‍വ് താരങ്ങളായിരുന്ന റിങ്കു സിംഗ്, ഖലീല്‍ അഹമ്മദ് എന്നിവര്‍ ബാര്‍ബഡോസില്‍ നിന്ന് നേരിട്ട് സിംബാബ് വെയിലെത്തി ഇന്ത്യന്‍ ടീമിനൊപ്പം ചേരും. ശുഭ്മാന്‍ ഗില്ലും റിസര്‍വ്വ് അംഗമായിരുന്നെങ്കിലും ന്യൂയോര്‍ക്കില്‍ ഇന്ത്യയുടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ കഴിഞ്ഞതോടെ അദ്ദേഹം ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാകുകയായിരുന്നു. പിന്നീട് അവധി എടുത്ത ഗില്‍ യുഎസ്സില്‍ തന്നെ തുടരുകയും അവിടെ നിന്ന് നേരിട്ട് ഹരാരെയിലെക്ക് പറക്കുകയുമായിരുന്നു.

മുന്‍ ബാറ്റ്‌സ്മാനും നാഷണല്‍ ക്രിക്കറ്റ് അക്കാദമി മേധാവിയ ആയ വിവിഎസ് ലക്ഷ്മണ്‍ ആയിരിക്കും ടീമിന്റെ പരിശീലകന്‍. അടുത്തിടെ ടി20 ഫോര്‍മാറ്റില്‍ നിന്ന് വിരമിച്ച രോഹിത് ശര്‍മ, വിരാട് കോഹ്ലി, രവിന്ദ ജഡേജ എന്നിവര്‍ക്ക് പകരക്കാരെ നിശ്ചയിക്കുക ഈ പരമ്പരയാകും. അതിനാല്‍ യുവതാരങ്ങള്‍ക്ക് ഏറെ നിര്‍ണ്ണായകമാണ് ഈ പരമ്പര.