സഞ്ജുവും ഇഷാനും ടീമില്‍, തകര്‍പ്പന്‍ ടീമുമായി ഇന്ത്യ, സര്‍പ്രൈസ് താരങ്ങളും ഇന്ത്യന്‍ ജഴ്‌സിയില്‍

സിംബാബ് വെയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യ ഫീല്‍ഡ് ചെയ്യും. ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ കെഎല്‍ രാഹുല്‍ ബൗളിംഗ് തെരഞ്ഞെടുത്തു. മലയാളി താരം സഞ്ജു സാംസണ്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്.

സഞ്ജുവിനെ കൂടാതെ ഇഷാന്‍ കിഷനും ടീമിലുണ്ട്. ധവാനും ശുഭ്മാന്‍ ഗില്ലും കെഎല്‍ രാഹുലും ഓപ്പണര്‍മാരായി പ്ലെയിംഗ് ഇലവനിലുണ്ട്. ഇവരില്‍ ആരാകും ഓപ്പണര്‍മാരായി ഇറങ്ങുക എന്നത് കണ്ട് തന്നെ അറിയണം. ദീപക് ഹുഡയേയും
അക്‌സര്‍ പട്ടേലിനേയും ആണ് ഓള്‍റൗണ്ടര്‍മാരായി ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ദീപക് ചഹര്‍ ഏറെ കാലത്തിന് ശേഷം ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തി. കുല്‍ദീപ് യാദവാണ് സ്പിന്നര്‍. ചഹറിനെ കൂടാതെ പ്രസിദ്ധ് കൃഷണയും സിറാജും പേസര്‍മാരായി ടീമിലുണ്ട്.

ആവേശ് ഖാന്‍, റുതുരാജ് ഗെയ്ക്കുവാദ്, ശാര്‍ദുല്‍ താക്കൂര്‍, രാഹുല്‍ ത്രിപാതി എന്നിവരാണ് ബെഞ്ചിലിരിക്കുന്ന ഇന്ത്യന്‍ താരങ്ങള്‍. ചക്കാബയുടെ കീഴിലാണ് സിംബാബ്വെ ഇന്ത്യയെ നേരിടാന്‍ ഇറങ്ങുന്നത്. സൂപ്പര്‍ താരം സികന്ദര്‍ റാസയും സിംബാബ് വെ ടീമിലുണ്ട്.

Zimbabwe: Tadiwanashe Marumani, Innocent Kaia, Sean Williams, Wessly Madhevere, Sikandar Raza, Regis Chakabva (capt & wk), Ryan Burl, Luke Jongwe, Bradley Evans, Victor Nyauchi, Richard Ngarava

India: KL Rahul (capt), Shikhar Dhawan, Shubman Gill, Ishan Kishan, Deepak Hooda, Sanju Samson (wk), Axar Patel, Deepak Chahar, Kuldeep Yadav, Prasidh Krishna, Mohammed Siraj

You Might Also Like