സിംബാബ്വെ താരത്തിന്റെ ട്വീറ്റ് ഉള്ളുലച്ചു, സ്പോണ്‍സര്‍ഷിപ്പ് ഏറ്റെടുത്ത് ആ കമ്പനി

പൊട്ടിയ ഷൂ കൊണ്ട് കളിക്കേണ്ടി വരുന്ന സിംബാബ് വെ താരങ്ങളുടെ ദുരവസ്ഥയ്ക്ക് പരിഹാരമാകുന്നു. സിംബാബ് വെ താരം റയാന് ബേളിന്റെ സങ്കടം ക്രിക്കറ്റ് പ്രേമികളുടെ ഉളളുലച്ചതിന് പിന്നാലെ സ്പോണ്‍സര്‍ഷിപ്പ് ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് അറിയിച്ച് പ്രമുഖ സ്പോട്സ് ഉപകരണ നിര്‍മ്മാണ കമ്പനിയായ പ്യൂമ രംഗത്തെത്തി.
ഓരോ പരമ്പരക്ക് ശേഷവും ചീത്തയായ ഷൂസ് പശ വെച്ച് ഒട്ടിച്ച ശേഷം കളിക്കേണ്ടി വരുന്ന അവസ്ഥയിലാണെന്ന് ചിത്രത്തിനൊപ്പം ബേള്‍ ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. പശ കളയാന്‍ നേരമായെന്നും ഞങ്ങള്‍ കൂടെയുണ്ടെന്നുമാണ് ട്വീറ്ററിലൂടെ പ്യൂമ മറുപടി നല്‍കിയത്. പ്യൂമയുടെ പ്രവര്‍ത്തിയെ അഭിനന്ദം കൊണ്ട് മൂടുകയാണ്.
Time to put the glue away, I got you covered @ryanburl3 💁🏽 https://t.co/FUd7U0w3U7
— PUMA Cricket (@pumacricket) May 23, 2021
‘ഞങ്ങള്‍ക്ക് സ്പോണ്‍സര്‍മാരെ കിട്ടാന്‍ എന്തെങ്കിലും വഴി ഉണ്ടോ..? അങ്ങനെയെങ്കില്‍ എല്ലാ പരമ്പരക്ക് ശേഷവും പശ വെച്ച് ഷൂ ഒട്ടിക്കേണ്ടി വരില്ലായിരുന്നു…’ -എന്നായിരുന്നു റയാന് ബേള്‍ ട്വീറ്റ്? ചെയ്തത്. സിംബാബ്വെ ക്രിക്കറ്റിന്റെ മോശം അവസ്ഥ ലോകത്തിന്റെ ശ്രദ്ധയിലേക്കെത്തുകയായിരുന്നു ഈ ഒരൊറ്റ ട്വീറ്റ് കൊണ്ട്.
2017 മുതല്‍ സിംബാബ്വെ ടീമിലെ സുപ്രധാന കളിക്കാരനാണ് ബേള്‍. 27കാരനായ താരം ടീമിന്റെ മുന്ന് ഫോര്‍മാറ്റിലും ഇതിനോടകം കളിച്ച് കഴിഞ്ഞു. മൂന്ന് ടെസ്റ്റും 18 ഏകദിനവുംം, 25 ട്വന്റി20 മത്സരങ്ങളിലുമാണ് റയാന് ബേള്‍ ജഴ്സി അണിഞ്ഞത്.