ഞെട്ടിപ്പോ സര്‍പ്രൈസ് വജ്രായുധം ടീമില്‍, റാസ ക്യാപ്റ്റന്‍, അമ്പരപ്പിക്കുന്ന ടീമിനെ പ്രഖ്യാപിച്ച് സിംബാബ്‌വെ

Image 3
CricketCricket NewsFeatured

ഇന്ത്യക്കെതിരായ ടി20 പരമ്പരയ്ക്കുളള സിംബാബ്വെ ടീമിനെ പ്രഖ്യാപിച്ചു. സൂപ്പര്‍ താരം സിക്കന്ദര്‍ റാസയുടെ നേതൃത്വത്തിലുളള 17 അംഗ ടീമിനെയാണ് സിംബാബ് വെ ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചിരിക്കുന്നത്. അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയാണ് ഇന്ത്യയ്‌ക്കെതിരെ സിംബാബ്‌വെ കളിക്കുന്നത്.

ബെല്‍ജിയത്തില്‍ ജനിച്ച പാക് വംശജനായ ആന്റം നഖ്വിയെ ഇന്ത്യയ്‌ക്കെതിരായ സിംബാബ് വെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുളളതാണ് ഏറെ ശ്രദ്ധേയമായ കാര്യം. പരിചയസമ്പന്നരായ പേസ് ബൗളര്‍മാരായ റിച്ചാര്‍ഡ് നഗാരവയും ബ്ലെസിംഗ് മുസറബാനിയുമം ടീമില്‍ ഉണ്ട്. വെറ്ററന്‍മാരായ ക്രെയ്ഗ് എര്‍വിന്‍, സീന്‍ വില്യംസ് എന്നിവരെ സെലക്ഷനായി പരിഗണിച്ചില്ല.

അതെസമയം സിംബാബ് വെ പര്യടനത്തിനായി ഇന്ത്യന്‍ ഹരാരെയിലേക്ക് യാത്ര തിരിച്ചു. ചൊവ്വാഴ്ച സിംബാബ്വെയിലേക്ക് പുറപ്പെട്ട ഇന്ത്യന്‍ സംഘത്തിന്റെ ചിത്രം ബിസിസിഐ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്. ടി20 ലോകകപ്പില്‍ കളിച്ച സീനിയര്‍ താരങ്ങളില്‍ ഭൂരിഭാഗം പേര്‍ക്കും വിശ്രമം അനുവദിച്ചിട്ടുണ്ട്. ലോകകപ്പ് ടീമിലുണ്ടായ സഞ്ജു സാംസണ്‍, യശ്വസ്വി ജയ്‌സ്വാള്‍, ശിവം ദുബെ എന്നിവര്‍ മാത്രമാണ് സിംബാബ്‌വെ പര്യടനത്തില്‍ ഉളള ടീമിലുളളു.

ഇവരെ കൂടാതെ റിസര്‍വ് താരങ്ങളായ റിങ്കു സിംഗ്, ശിവം ദുബെ, ഖലീല്‍ അഹമ്മദ് എന്നിവരും ഹരാരയില്‍ ഇന്ത്യയ്്ക്കായി കളിയ്ക്കും. നിലവില്‍ ബാര്‍ബഡോസില്‍ ഉളള ഈ ആറ് പേര്‍ അവിടെ നിന്ന് നേരിട്ട് സിംബാബ്വെയില്‍ എത്തും എന്ന് പ്രതീക്ഷിക്കുന്നു.

പരിശീലകന്‍ വിവിഎസ് ലക്ഷ്മണിന്റെ നേതൃത്വത്തിലാണ് ടീം ഇന്ത്യ ഹാരാരെയിലേക്ക് പറക്കുന്നത്. ബിസിസിഐ പങ്കിട്ട പോസ്റ്റില്‍ അവേഷ് ഖാന്‍, രവി ബിഷ്ണോയ്, അഭിഷേക് ശര്‍മ്മ, റിയാന്‍ പരാഗ്, ദ്രുവ് ജുറല്‍, പരിശീലകന്‍ വിവിഎസ് ലക്ഷ്മണ്‍ എന്നിവരുണ്ട്. ഈ പരമ്പരയ്ക്ക് ശേഷം നടക്കുന്ന ലങ്കന്‍ പര്യടനത്തിലാകും പുതിയ പരിശീലകന്‍ ഇന്ത്യന്‍ നിരയില്‍ ചേരുക. നിലവില്‍ ലോകകപ്പിന് ശേഷം രാഹുല്‍ ദ്രാവിഡ് പരിശീലക സ്ഥാനം ഒഴിഞ്ഞിരുന്നു.

Zimbabwe squad: Sikandar Raza (captain), Akram Faraz, Bennett Brian, Campbell Johnathan, Chatara Tendai, Jongwe Luke, Kaia Innocent, Madande Clive, Madhevere Wessly, Marumani Tadiwanashe, Masakadza Wellington, Mavuta Brandon, Muzarabani Blessing, Myers Dion, Naqvi Antum, Ngarava Richard, Shumba Milton.