35 വയസിന് ശേഷം അരങ്ങേറി, ഇതിഹാസമായി മാറി, ക്രിക്കറ്റും ഹോക്കിയും രാജ്യത്തിനായി കളിച്ച് ഞെട്ടിച്ച താരം

ധനേഷ് ദാമോദരന്‍

35 വയസിനു ശേഷം അരങ്ങേറി ആദ്യടെസ്റ്റില്‍ സെഞ്ചുറി നേടിയ ആദ്യതാരം- ജന്മദിനാശംസകള്‍

ക്രിക്കറ്റിനൊപ്പം ഹോക്കി ,സ്‌ക്വാഷ്, ടെന്നീസ് എന്നിങ്ങനെ സകല മേഖലയിലും കൈ വെച്ച് അവിടെയെല്ലാം പൊന്നാക്കിയ അദ്ദേഹം പക്ഷെ സ്‌പോര്‍ട്‌സ് കൊണ്ട് കുടുംബം പുലര്‍ത്താന്‍ പറ്റില്ലെന്ന് മനസാക്കി ഒരു പോലീസുകാരന്‍ ആയി .എന്നാല്‍ തന്നിലെ ഉള്ളിലെ ആവേശം കായികം തന്നെയെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം ക്രിക്കറ്റിലേക്ക് പൂര്‍ണമായും ശ്രദ്ധ തിരിക്കാന്‍ തീരുമാനിച്ചു .

രാജ്യത്തിന്റെ ഹോക്കി ടീം ഗോള്‍ കീപ്പര്‍ ആയിരുന്നു ഏറെക്കാലം അദ്ദേഹം1984 ഒളിംപിക് ഹോക്കി സ്വര്‍ണം നേടിയ പാകിസ്ഥാന്‍ ടീമിലെ ഫോര്‍വേര്‍ഡ് കലിമുള്ള ഖാന്‍ ഈ സിംബാബ് വെക്കാരനെ വിശേഷിപ്പിച്ചത് താന്‍ കളിച്ചതില്‍ കണ്ട ഏറ്റവും മികച്ച ഗോള്‍കീപ്പര്‍ എന്നായിരുന്നു .അതു കൊണ്ട് തന്നെ ക്രിക്കറ്റിലേക്ക് കളം മാറ്റി ചവിട്ടിയപ്പോള്‍ അദ്ദേഹം വിക്കറ്റ് കീപ്പിങ് തന്നെ തെരഞ്ഞെടുത്തു .ആ ജോലിയില്‍ അദ്ദേഹം ശോഭിച്ചെങ്കിലും കൈയ്ക്ക് പറ്റിയ പരിക്കിനെ തുടര്‍ന്ന് പിന്നീട് കുറെക്കാലം കഴിഞ്ഞ് ബാറ്റിങ്ങില്‍ മാത്രം പൂര്‍ണമായി ശ്രദ്ധിച്ചു .

1983ല്‍ സിംബാബ് വെ ലോകകപ്പിന് വന്നപ്പോള്‍ ടെന്റ് ബ്രിഡ്ജില്‍ ഓസീസിനെതിരെ ഡേവിഡ് ഹൂട്ടണ്‍ എന്ന സിംബാബ് വേ ക്രിക്കറ്റിലെ ഒരിക്കലും മായ്ക്കാന്‍ പറ്റാത്ത ഇതിഹാസവും അരങ്ങേറി .ഡങ്കന്‍ ഫ്‌ളച്ചറിന്റെ മികവില്‍ ആ മാച്ചില്‍ ശക്തരായ ഓസീസിനെ 13 റണ്‍സിന് തറ പറ്റിച്ച മത്സരത്തില്‍ ഹൂട്ടന്‍ ആദ്യ പന്തില്‍ പൂജ്യത്തിന് പുറത്തായെങ്കിലും വിക്കറ്റിന് പിന്നില്‍ ഒരു ക്യാച്ച് നേടി ആശ്വാസം കൊണ്ടു .ആ ലോകകപ്പില്‍ 2 അര്‍ധ സെഞ്ചുറികള്‍ ഹൂട്ടണ്‍ സ്വന്തം പേരില്‍ കുറിച്ചു .

1??9??8??7??ലോകകപ്പ് ആയപ്പോഴും ഹൂട്ടണ്‍ എന്ന ബാറ്റ്‌സ്മാന്റെ കരിയര്‍ ഗ്രാഫ് വളരെ ഉയരത്തിലെത്തിയിരുന്നു .ആ ലോകകപ്പില്‍ ന്യൂസിലണ്ടിനെതിരെ ഹൂട്ടന്‍ കാഴ്ചവെച്ച ഒറ്റയാള്‍ പ്രകടനം ഒരാള്‍ക്കും മറക്കാന്‍ പറ്റില്ല .243 റണ്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന സിംബാബ് വെക്ക് പൊരുതാന്‍ ഒരേ ഒരു ഹൂട്ടണ്‍ മാത്രമായിരുന്നു .6 സിക്‌സറുകള്‍ മാല ചാര്‍ത്തിയ ഹൂട്ടന്റെ ഇന്നിങ്‌സ് മാര്‍ട്ടിന്‍ ക്രോ യുടെ ഒരു അത്ഭുത കാച്ചില്‍ അവസാനിക്കുമ്പോള്‍ നേടിയത് 137 പന്തില്‍ 142 റണ്‍ .അന്ന് ന്യൂസിലണ്ടിനെ വിറപ്പിച്ച സിംബാബ് വെ തോറ്റത് വെറും 3 റണ്‍സിന് .

1992 ല്‍ സിംബാബ് വെക്ക് ടെസ്റ്റ് പദവി ലഭിക്കുമ്പോള്‍ നയിച്ചത് ഹുട്ടണ്‍ തന്ന ആയിരുന്നു .സിംബാബ്‌സെയുടെ ആദ്യ ടെസ്റ്റില്‍ തന്നെ 322 പന്തില്‍ 121 റണ്‍ അടിച്ച ഹൂട്ടന്‍ രാജ്യത്തിന്റെ അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറി എന്ന റെക്കോര്‍ഡിനൊപ്പമെത്തുകയും ചെയ്തു .രണ്ടാമിന്നിങ്‌സില്‍ പുറത്താകാതെ 41 റണ്‍സും നേടിയ ഹൂട്ടണ്‍ ശക്തരായ ഇന്ത്യക്കെതിരെ ടീമിന് സമനില നേടിക്കൊടുത്തു .പില്‍ക്കാലത്ത് സിംബാബ് വെ ചരിത്രത്തിലെ എക്കാലത്തെയും മികച്ചവനും അന്നത്തെ വിക്കറ്റ് കീപ്പറുമായ ആന്‍ഡി ഫ്‌ളവറിനൊപ്പം 6 മം വിക്കറ്റില്‍ ഹുട്ടണ്‍ 165 റണ്‍ കുട്ടിച്ചേരത്തിരുന്നു .അന്ന് 35 വര്‍ഷവും 4 മാസവും ആയിരുന്നു ഹൂട്ടണ് പ്രായം .
1??9??9??4?? ല്‍ ബുലാവായോ യില്‍ ശ്രീലങ്കക്കെതിരെ നടന്ന ടെസ്റ്റില്‍ സിംബാബ് വെ ഒന്നാമിന്നിങ്‌സില്‍ 462/9 എന്ന സ്‌കോര്‍ നേടിയപ്പോള്‍ ടീമിന്റെ 60% ത്തിലധികവും സ്‌കോര്‍ ചെയ്തത് ഹൂട്ടണ്‍ ആയിരുന്നു .ചാമി ന്ത വാസ് ,മുരളീധരന്‍ ,വിക്രമസിംഗെ എന്നിവര്‍ അടങ്ങിയ ബൗളിംഗ് നിരക്കെതിരെ 541. പന്തില്‍ 30 ഫോറുകളും 3 സിക്‌സറുകളുമടക്കം 2??6??6?? റണ്‍ നേടിയ ഹൂട്ടണിന്റെ പേരിലാണ് ടെസ്റ്റിലെ സിംബാബ്വെ യുടെ ഏറ്റവും മികച്ച വ്യക്തിഗത സ്‌കോര്‍ ഉള്ളത് .

22 ടെസ്റ്റില്‍ 4 സെഞ്ചുറികളും 63 ഏകദിനത്തില്‍ ഒരു സെഞ്ചുറിയും നേടി 1997 ല്‍ വിരമിച്ച ഹൂട്ടണ്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ വിക്കറ്റ് കീപ്പറുടെ റോളില്‍ 165 കാച്ചുകള്‍ക്കും 16 സ്റ്റംപിങ്ങുകള്‍ക്കും ഉടമയാണ് .വിരമിച്ച ശേഷം 1998 ല്‍ സിംബാബ് വെയില്‍ ക്രിക്കറ്റ് അക്കാദമി സ്ഥാപിക്കുന്നതിന്റെ ഭാഗമായി ജന്മനാടായ ബുലാ വായോ യില്‍ നിന്നും ഹറാരെയിലേക്ക് 22 ദിവസം കൊണ്ട് 400 km നടന്ന് കൊണ്ട് 40000 യു.എസ്. ഡോളര്‍ സമാഹരിച്ചത് വലിയ വാര്‍ത്തയായിരുന്നു .

…….. ജൂണ്‍ 23 .. ഹുട്ടന്റെ ജന്‍മദിനം ….

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

You Might Also Like