ഇന്ത്യയെ ‘ആഫ്രിക്കന്‍ ബലിയ്ക്ക്’ വിധേയമാക്കാന്‍ സിംബാബ് വെ, മുന്നറിയിപ്പുമായി പരിശീലകന്‍

അതുകൊണ്ടുതന്നെ കെ എല്‍ രാഹുലിന്റെ നേതൃത്വത്തില്‍ ഇറങ്ങുന്ന പരമ്പരയ്ക്ക് കനത്ത വെല്ലുവിളിയായിരിക്കം സിംബാബ്വെ. ഇക്കാര്യം ഉറപ്പുവരുത്തുകയാണ് സിംബാബ്വെ പരിശീലകന്‍ ഡേവിഡ് ഹൂട്ടന്‍.

ഏകദിന പരമ്പരയില്‍ ഇന്ത്യയ്ക്ക കനത്ത വെല്ലുവിളി ഉയര്‍ത്താന്‍ കഴിയുമെന്ന ആത്മവിശ്വാസവുമായി സിംബാബ് വെ പരിശീലകന്‍ ഡേവിഡ് ഹൂട്ടന്‍. ഇന്ത്യന്‍ ക്രിക്കറ്റ് ആസ്വദിക്കാനല്ല തങ്ങളിറങ്ങുന്നതെന്നും അഫ്രിക്കയുടെ വന്യമായ വെല്ലുവിളി ഉയര്‍ത്താന്‍ തന്നെയാണ് തങ്ങളുടെ തീരുമാനമെന്നു ഹൂട്ടന്‍ പറഞ്ഞ് വെക്കുന്നു. മൂന്ന് മത്സരത്തിലും ഇന്ത്യയെ പ്രതിരോധത്തിലാക്കാമെന്ന ആത്മവിശ്വാസത്തിലാണ് സിംബാബ് വെ കോച്ച്.

‘ഇന്ത്യന്‍ ടീം ഏകദിന പര്യടനത്തിനായി എത്തിയതോടെ വലിയ അവസരമാണ് സിംബാബ്വെയ്ക്ക് വന്നുചേര്‍ന്നിരിക്കുന്നത്. ഇന്ത്യയുടെ ക്രിക്കറ്റ് ആസ്വദിക്കാനല്ല ഞങ്ങള്‍ ഇറങ്ങുന്നത്. അവര്‍ക്ക് വെല്ലുവിളി ഉയര്‍ത്താനാണ്. അതിന് സിംബാബ് വെയ്ക്ക് സാധിക്കുമെന്നതില്‍ സംശയില്ല. പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും ടീം കടുത്ത പോരാട്ട വീര്യം കാഴ്ച്ചവെക്കും’ ഹൂട്ടന്‍ തുറന്ന് പറഞ്ഞു.

ഇന്ത്യയുടെ കരുത്ത് വിലകുറച്ച് കാണുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഇന്ത്യക്ക് മൂന്നോ നാലോ വ്യത്യസ്ത ടീമുകളെ ഇറക്കാനുള്ള ശേഷിയുണ്ട്. ഏത് ടീമിനെ ഇറക്കിയാലും അവരെല്ലാം പരിചയസമ്പത്തുള്ള താരങ്ങളായിരിക്കും. ഇവരെ നേരിടുക എന്നത് ഞങ്ങള്‍ക്ക് പ്രയാസമേറിയ ജോലിയാണ്. ഐപിഎല്ലും ഇന്ത്യന്‍ ക്രിക്കറ്റും ഞങ്ങള്‍ ഫോളോ ചെയ്യാറുണ്ട്. അതുകൊണ്ടുതന്നെ എങ്ങനെ കളിക്കണമെന്നുള്ള ധാരണയുണ്ട്’ സിംബാബ്വെ പരിശീലകന്‍ പറഞ്ഞു.

ഏകദിന പരമ്പരയില്‍ ഇന്ത്യയെ നേരിടാനൊരുങ്ങുന്ന സിംബാബ്വെ ടീം കടുത്ത ആത്മവിശ്വാസത്തിലാണ്. ബംഗ്ലാദേശിനെതിരെ ഏകദിന- ടി20 പരമ്പരകള്‍ സ്വന്തമാക്കിയാണ് അവര്‍ ടീം ഇന്ത്യയെ നേരിടാന്‍ ഇറങ്ങുന്നത്. ഇരുപരമ്പരകളും 2-1നാണ് ആതിഥേയര്‍ സ്വന്തമാക്കിയത്.

ഏകദിന പരമ്പരയ്ക്കുള്ള സിംബാബ്വെ ടീമിനെ റെഗിസ് ചകാബ്വയാണ് നയിക്കു്ന്നത്. പരിക്കിനെ തുടര്‍ന്ന് പരമ്പര നഷ്ടമായ ക്രെയ്ഗ് ഇര്‍വിന് പകരമാണ് ചകാബ്വ എത്തുന്നത്. 17 അംഗ ടീമിനെയാണ് സിംബാബ്വെ പ്രഖ്യാപിച്ചത്.

ഈമാസം 18നാണ് മൂന്ന് മത്സരങ്ങളുള്ള പരമ്പര ആരംഭിക്കുന്നത്. ഹരാരെ സ്‌പോര്‍ട്‌സ് ക്ലബിലാണ് മൂന്ന് മത്സരങ്ങളും നടക്കുക. രണ്ടാം ഏകദിനം 20നും മൂന്നാം മത്സരം 22നും നടക്കും. എല്ലാ മത്സരവും ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒരു മണിക്കാണ് ആരംഭിക്കുക.

സിംബാബ് വെ ടീം: റ്യാന്‍ ബേള്‍, റെഗിസ് ചകാബ്വ, തനക ചിവാങ്ക, ബ്രാഡ്‌ലി ഇവാന്‍സ്, ലൂക് ജോങ്വെ, ഇന്നസന്റ് കയേ, തകുസ്വാന്‍ഷെ കെയ്റ്റാനോ, ക്ലൈവ് മന്റാന്റെ, വെസ്ലി മധെവേരെ, ടഡിവാന്‍ഷെ മറുമാനി, ജോണ്‍ മസാര, ടോണി മുനോഗ്യ, റിച്ചാര്‍ ഗവാര, വിക്റ്റര്‍ ന്യൂച്ചി, സിക്കന്ദര്‍ റാസ, മില്‍ട്ടണ്‍ ഷുംബ, ഡൊണാള്‍ഡ് ടിരിപാനോ.

 

You Might Also Like