സിദാന്റെ പരിശീലകസ്ഥാനം ഭീഷണിയിൽ, പോചെട്ടിനോയും ഇതിഹാസതാരവും പരിഗണയിൽ

ചാമ്പ്യൻസ്‌ലീഗിൽ ബൊറൂസിയ മൊഞ്ചൻഗ്ലാഡ്ബാക്കിനെതിരെ അവരുടെ തട്ടകത്തിൽ എതിരില്ലാത്ത രണ്ടു ഗോളിന്റെ  തോൽവി വഴങ്ങിയതോടെ സൂപ്പർ പരിശീലകൻ സിനദിൻ സിദാന്റെ റയലിലെ നാളുകൾ എണ്ണപ്പെട്ടു തുടങ്ങിയെന്നാണ് പുതിയ റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്. ഷാക്തറുമായി തോൽവി രുചിച്ചതോടെ  അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടാൻ സിനദിൻ  സിദാനിൽ കൂടുതൽ സമ്മർദമുണ്ടാക്കിയിരിക്കുകയാണ്.

എന്നാൽ സ്പെയിനിൽ നിന്നും വരുന്ന റിപ്പോർട്ടുകൾ പ്രകാരം സിദാനെ റയൽ മാഡ്രിഡ്‌ കൈവിട്ടാൽ പുതിയ പരിശീലകനെ കണ്ടുവെച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സ്പാനിഷ് മാധ്യമമായ മാർക്കയുടെ റിപ്പോർട്ടുകൾ പ്രകാരം അര്ജന്റീനൻ പരിശീലകനായ മൗറിസിയോ പോചെട്ടിനോയെയാണ് റയൽ സിദാന് പകരക്കാരനായി നോട്ടമിട്ടിരിക്കുന്നത്.

റയൽ മാഡ്രിഡ്‌ ഇതുവരെയും ഇക്കാര്യത്തിൽ പോചെട്ടിനോയെ സമീപിച്ചിട്ടില്ലെങ്കിലും എവിടെയും നിലവിൽ പരിശീലകജോലിയില്ലാത്ത പൊചെട്ടിനോയെ സ്വന്തമാക്കുക റയൽ മാഡ്രിഡിനു വളരെ എളുപ്പമായിരിക്കും. റയൽ മാഡ്രിഡ് തന്റെ സ്വപ്ന ക്ലബ്ബാണെന്നത് പൊചെട്ടിനോ മുൻപ് വെളിപ്പെടുത്തിയതും റയലിനു അനുകൂല സാഹചര്യം ഉണ്ടാക്കുന്നുണ്ട്. ഇതിഹാസതാരം റൗളിനെയും റയൽ മാഡ്രിഡ്‌ പരിഗണിക്കുന്നുണ്ട്.

നിലവിൽ റയൽ മാഡ്രിഡ്‌ അക്കാഡമിയായ കാസ്റ്റിയ്യയിൽ ബി ടീം പരിശീലകനാണ് റൗൾ. എന്നാൽ ഈ തോൽവിയിലും താൻ ശക്തമായി തന്നെ നിലകൊള്ളുമെന്നും റയൽ മാഡ്രിഡിന്റെ വിജയത്തിനായി എല്ലാം നൽകുമെന്നാണ് സിദാന്റെ വാദം. റയൽ മാഡ്രിഡിൽ നിന്നും വിരമിക്കാനുദ്ദേശമില്ലെന്നും ക്ലബ്ബിന്റെ അഭിമാനവും പ്രശസ്തിയും ഉയർത്തിപ്പിടിക്കാൻ ശക്തമായി പോരാടുമെന്നും സിദാൻ കൂട്ടിച്ചേർത്തു.

You Might Also Like