അറ്റലാന്റ അപകടകാരികളാണ്, എങ്കിലും ജയിക്കാൻ വേണ്ടി തന്നെ പോരാടുമെന്ന് സിദാൻ

ചാമ്പ്യൻസ്‌ലീഗ് പ്രീക്വാർട്ടർ ആദ്യപാദത്തിൽ ഇറ്റാലിയൻ ശക്‌തികളായ അറ്റലാന്റയെ നേരിടാനൊരുങ്ങുകയാണ് റയൽ മാഡ്രിഡ്‌. അവരുടെ തട്ടകത്തിൽ വെച്ചു നടക്കുന്ന മത്സരത്തിൽ മികച്ച ആക്രമണനിരക്കെതിരെയാണ് റയൽ മാഡ്രിഡ്‌ പോരിനിറങ്ങുന്നത്. സീനിയർ താരങ്ങൾക്ക് പരിക്കേറ്റു പുറത്തിരിക്കുന്നത് സിദാനെ വലിയ പ്രതിസന്ധിയിലാക്കുന്നുണ്ട്.

ക്യാപ്റ്റൻ സെർജിയോ റാമോസും റയലിന്റെ മികച്ച ഗോൾവേട്ടക്കാരനായ ബെൻസമയും പരിക്കു മൂലം പുറത്തിരിക്കുകയാണ്. അറ്റലാന്റ വളരെ അക്രമണകാരികളായ ടീമാണെങ്കിലും ജയിക്കാൻ വേണ്ടി തന്നെയായിരിക്കും കളിക്കുകയെന്നാണ് പരിശീലകൻ സിനദിൻ സിദാന്റെ പക്ഷം. മത്സരത്തിനു മുന്നോടിയായി നടന്ന അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“എല്ലാ താരങ്ങളും പ്രധാനപ്പെട്ടതാണ്. എല്ലാ പരിശീലകർക്കും അവരുടേതായ സ്രോതസ്സുകളുണ്ട്. ഞങ്ങളുടെ ശക്തിയെക്കുറിച്ച് ഞങ്ങൾക്ക് നല്ല ബോധമുണ്ട്. പറ്റാവുന്നത്ര മികച്ച കളി ഞങ്ങൾ പുറത്തെടുക്കും. ഉള്ള താരങ്ങളെ വെച്ചു ഞങ്ങൾ തയ്യാറെടുത്തു കഴിഞ്ഞു. സാധാരണ എങ്ങനെയാണോ കളിക്കാനിറങ്ങുക അതേ മനോഭാവത്തോടെയാണ് ഞങ്ങൾ ഇറങ്ങുക. ജയിക്കാൻ വേണ്ടി തന്നെയാണ് ഞങ്ങൾ കളിക്കുന്നത്.”

” ഞങ്ങൾ എതിരാളികളെക്കുറിച്ച് വലിയ അറിവില്ല. അറ്റലാന്റയുടെ കളിരീതിയോട് അനുസൃതമായി ഞങ്ങൾ ഞങ്ങളുടെ കളി കളിക്കും. അവർ വളരെ അക്രമണകാരികളാണ്. രണ്ടു വർഷം മുമ്പത്തെ അയാക്സിന്റേതു പോലുള്ള ടീമാണവർ. അവർക്ക് മികച്ച താരങ്ങളുണ്ട്. അവർ ശക്തരാണ്. നാളെ മനോഹരമായ ഫുട്ബോളിനാണ് സാക്ഷ്യം വഹിക്കുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ” സിദാൻ പറഞ്ഞു.

You Might Also Like