മാഞ്ചസ്റ്റർ യുണൈറ്റഡിനു തിരിച്ചടി, റയൽ സൂപ്പർതാരത്തിനെ വിട്ടു നൽകില്ലെന്നു വ്യക്തമാക്കി സിദാൻ

റയൽ മാഡ്രിഡിനായി മികച്ച പ്രകടനം കാഴ്ച വെച്ചിരുന്ന താരമാണ് ഫ്രഞ്ച് പ്രതിരോധതാരം റാഫേൽ വരാൻ. കഴിഞ്ഞ സീസണിലെ സിറ്റിയുമായുള്ള ചാമ്പ്യൻസ്‌ലീഗ് മത്സരത്തിൽ വരുത്തിയ വലിയ പിഴവുകൾക്ക് ഒരുപാട് വിമർശനങ്ങൾ കേട്ട താരമാണ് വരാൻ. ക്യാപ്റ്റൻ സെർജിയോ റാമോസിന്റെ അഭാവത്തിൽ പലപ്പോഴും താരം പ്രതിരോധത്തിൽ പതറുന്നതായാണ് കാണുന്നത്. എന്നാൽ താരത്തിൽ താത്പര്യം പ്രകടിപ്പിച്ച് പ്രീമിയർ ലീഗ് വമ്പന്മാരായ യുണൈറ്റഡ് രംഗത്തെത്തിയിട്ടുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

എന്നാൽ ഇക്കാര്യത്തിൽ തന്റെ നയം വ്യക്തമാക്കിയിരിക്കുകയാണ് റയൽ മാഡ്രിഡ്‌ പരിശീലകൻ സിനദിൻ സിദാൻ. മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തിനു വേണ്ടി രംഗത്തെത്തിയിട്ടുണ്ടെങ്കിലും വരാനെ കൈവിടാൻ ഒരുക്കമല്ലെന്നു വ്യക്തമാക്കിയിരിക്കുകയാണ് സിനദിൻ സിദാൻ. വിയ്യാറയലുമായി ഇന്നു നടക്കാനിരിക്കുന്ന മത്സരത്തിനു മുന്നോടിയായി നടന്ന പത്ര സമ്മേളനത്തിലാണ് സിദാൻ ഇക്കാര്യം റിപ്പോർട്ടർമാരോട് വ്യക്തമാക്കിയത്.

“അവനേ നിലനിർത്താൻ ആഗ്രഹിക്കുന്നത് ഞാൻ മാത്രമല്ല. അവൻ ക്ലബ്ബിന്റെ ഒരു ഭാഗമാണ്. അവനെ മാഡ്രിഡിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞത് ഞങ്ങളുടെ ഭാഗ്യമായി കരുതുന്നു. മികച്ച ഒരു കരിയറാണ് അവനുള്ളത്. ഇവിടുള്ളിടത്തോളം കാലം ഒരുപാട് നേടിയെടുക്കാൻ അവനു സാധിച്ചിട്ടുണ്ട്. തീർച്ചയായും ക്ലബ്ബിൽ നിന്നും ട്രാൻഫർ അസാധ്യമായ താരമാണവൻ. ക്ലബ്ബിലെ പരിശീലകനായ ഞാനും ഇവിടുത്തെ വ്യക്തികളും അതാണ് മുന്നോട്ടുവെക്കുന്നത്.”

“അത് വളരെയധികം വ്യക്തവും സുതാര്യവുമായ കാര്യമാണ്. ഇപ്പോൾ ആളുകളുടെ സംസാരത്തെ നമുക്ക് തടയാനാവില്ല. അവർ വരാനെക്കുറിച്ച് മാത്രമല്ല സംസാരിക്കുന്നത് ഒപ്പം റയൽ മാഡ്രിഡിലെ എല്ലാതാരങ്ങളെക്കുറിച്ചുമുണ്ട്. വരാന്റെ കാര്യത്തിൽ എന്റെ നിലപാട് വ്യക്തമാണ്. അതു തന്നെയാണ് എന്റെ ക്ലബ്ബിന്റെയും.” സിദാൻ വ്യക്തമാക്കി.

You Might Also Like