സിദാന് നിരാശ!, ബാലികേറാമലയായി മാനെ ട്രാൻഫർ

Image 3
FeaturedFootball

സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡിനെ വേഗതയാര്‍ന്നതും ചടുലവും കൂടുതല്‍ ആക്രമിച്ച് കളിക്കുന്നതുമായ കളി ശൈലിയിലേക്ക് മാറ്റാനാണ് പരിശീലകന്‍ സിനദീന്‍ സിദാന്‍ ആഗ്രഹിക്കുന്നത്. ഇതിനായി കഴിഞ്ഞ സമ്മര്‍ ട്രാന്‍ഫര്‍ മുതല്‍ ലിവര്‍പൂള്‍ താരം സാഡിയോ മാനെയെ സ്വന്തമാക്കാന്‍ സിദാന്‍ കരുക്കള്‍ നീക്കി വരുകയാണ്. സാഡിയോ മാനെയുടെ വലിയ ആരാധകനായി താന്‍ മാറിയതായും റയല്‍ പരിശീലകന്‍ വെളിപ്പെടുത്തിയിരുന്നു.

എന്നാല്‍ മാനെയിലുളള സിദാന്റെ താല്‍പര്യം റയല്‍ മാനേജുമെന്റിനില്ല. ഈ സീസണില്‍ മാനയ്‌ക്കെ് പകരം യുവ മുന്നേറ്റനിര താരം വിനിഷ്യസ് ജൂനിയറിനെ ശ്രദ്ധിക്കുന്നതിലേക്ക് മാറ്റാനാണ് റയല്‍ സിദാനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ലോക്ഡൗണിന് ശേഷം പുനരാരംഭിച്ച ലാലിഗയില്‍ റയലിനു വേണ്ടി മികച്ച പ്രകടനമാണ് വിനിഷ്യസ് കാഴ്ചവെക്കുന്നത്. ഈ സീസണിലെ രണ്ടാം ക്ലാസിക്കോയിലെ പ്രകടനവും വിനിഷ്യസിന്റെ മികവു തെളിയിക്കുന്നതാണ്. മാനെയിലും പോഗ്ബയിലുമുള്ള ശാരീരികമേധാവിത്തം സിദാനെ ആകര്‍ഷിക്കുന്നുണ്ടെങ്കിലും കൊറോണ സൃഷ്ടിച്ച് സാമ്പത്തിക പ്രതിസന്ധി റയലിനെ മുണ്ടുമുറുക്കാന്‍ പ്രേരിപ്പിച്ചിരിക്കുകയാണ്.

മാഡ്രിഡ് താരങ്ങളുടെ വേതനം വെട്ടിക്കുറക്കാനും നീക്കം നടക്കുന്നുണ്ട്. കളികള്‍ പുനരാരംഭിച്ചതിനു ശേഷം മാത്രം ലാലിഗക്ക് വരുന്ന നഷ്ടം എകദേശം 800 മില്യന്‍ യുറോയോളമാണ്.

കൂടാതെ സ്റ്റേഡിയം പുതുക്കി പണിയുന്നതിനു വാങ്ങിയ ലോണും മാനേജ്മെന്റിനെ വലിയ ട്രാന്‍ഫറുകള്‍ക്ക് സിദാനു വിലക്ക് കല്‍പ്പിക്കുകയാണ്. ലിവര്‍പൂളില്‍ 150000 യൂറോ ആഴ്ചയില്‍ വാങ്ങുന്ന മാനെയെ കൊണ്ടുവരുക എന്നത് സെര്‍ജിയോ റാമോസിനു പോലും പുതിയ കരാര്‍ ഇത് വരെ നല്‍കിയിട്ടില്ലാത്ത റയല്‍ മാനേജ്‌മെന്റിന് ബാലികേറാമലയാണ്. എന്നിരുന്നാലും അടുത്ത സീസണിലും വിനിഷ്യസിന്റെ പുരോഗതിയില്‍ ശുദാപ്തി വിശ്വാസത്തോടെ മുന്നോട്ടു നീങ്ങാനാണ് സിനദിന്‍ സിദാന്‍ തീരുമാനിച്ചിരിക്കുന്നത്.