എന്റെ മകന്റെ കരിയര്‍ നീ ഏതാണ്ട് അവസാനിപ്പിച്ചു, ബ്രോഡിന്റെ മുറിവേറ്റ പിതാവ് യുവിയോട് അന്ന് പറഞ്ഞത്

2007ലെ പ്രഥമ ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്കായി യുവരാജ് സിംഗ് ഒരോവറില്‍ ആറ് സിക്‌സ് നേടിയത് ഇന്നും ആര്‍ക്കും തകര്‍ക്കാനാകാത്ത റെക്കോര്‍ഡാണ്. ലോകകപ്പിന്റെ അതിസങ്കീര്‍ണ്ണമായ മാനസികാവസ്ഥ അതിജയിച്ചാണ് സാദാരണ നിലയില്‍ പോലും അസാധ്യമായ ലക്ഷ്യം യുവരാജ് ഒരോവറില്‍ സ്വന്തമാക്കിയത്. അന്ന് യുവരാജിന്റെ ബാറ്റിന്റെ ചൂടറിഞ്ഞത് സ്റ്റുവര്‍ട്ട് ബ്രോഡ് എന്ന ഇംഗ്ലീഷ് പേസറായിരുന്നു.

മത്സരശേഷം യുവരാജിനെ കാണാനെത്തിയ ബ്രാഡിന്റെ പിതാവ് പറഞ്ഞ വാക്കുകള്‍ ഓര്‍ത്തെടുക്കുകയാണ് ഇന്ത്യന്‍ താരം.

എന്റെ മകന്റെ കരിയര്‍ നീ ഏതാണ്ട് അവസാനിപ്പിച്ചു. ഇനി അവന് നിന്റെ ഓട്ടോഗ്രാഫുള്ള ഒരു ജേഴ്സി വേണം, ബ്രോഡിന്റെ പിതാവ് ക്രിസ് കളി കഴിഞ്ഞതിന് പിന്നത്തെ ദിവസം എന്നോട് വന്ന് പറഞ്ഞത് ഇങ്ങനെയായിരുന്നു. എന്റെ ജേഴ്സിയില്‍ സ്റ്റുവര്‍ട്ട് ബ്രോഡിനായി ഞാന്‍ ഇങ്ങനെ എഴുതി, എന്റെ ഓവറില്‍ ഞാന്‍ അഞ്ച് സിക്സുകള്‍ വഴങ്ങിയിട്ടുണ്ട്. അതിനാല്‍ എനിക്ക് അറിയാം എത്ര ബുദ്ധിമുട്ടാണ് ഈ സമയമെന്ന്. ഇംഗ്ലണ്ട് ക്രിക്കറ്റിന്റെ ഭാവി താരത്തിന്, എല്ലാ ആശംസകളും.

എന്നാലിന്ന ലോകത്തിലെ ഏറ്റവും മികച്ച ബൗളര്‍മാരില്‍ ഒരാളാണ് സ്റ്റുവര്‍ട്ട് ബ്രോഡ്. ആറ് പന്തില്‍ ആറും സിക്സ് വഴങ്ങിയതിന് ശേഷം ഇത്രയും മികച്ച കരിയര്‍ കെട്ടി ഉയര്‍ത്തിയ ഒരു ബൗളറും ഇന്ത്യയില്‍ നിന്നുണ്ടായിട്ടില്ലെന്ന് യുവി ചൂണ്ടിക്കാണിച്ചു. അന്ന് സിക്സ് പറത്തി കഴിഞ്ഞ് ഞാന്‍ ആദ്യം നോക്കിയത് ഫ്ളിന്റോഫിനെയാണ്. രണ്ടാമത് ദിമിത്രിയെയാണ് നോക്കിയത്. കാരണം, ആ കളിക്ക് ഏതാനും ആഴ്ച മുന്‍പ് അവന്‍ എന്നെ ഓവറില്‍ അഞ്ച് സിക്സ് പറത്തിയിരുന്നു.’ യുവരാജ് പറഞ്ഞ് നിര്‍ത്തി.

You Might Also Like