ആദ്യ പന്ത് അതിര്‍ത്തി കടത്തുന്ന നിമിഷം മുതല്‍ അവന്‍ മറ്റൊരാളാകും, ബൗളര്‍മാര്‍ക്ക് നെഞ്ചിടിപ്പ് കൂടും

Image 3
CricketTeam India

മുഹമ്മദ് തന്‍സി

യുവരാജ് ആദ്യതവണ പന്ത് അതിര്‍ത്തി കടത്തുന്ന നിമിഷം മുതല്‍ ബൗളേഴ്സിന്റെ നെഞ്ചിടിപ്പ് കൂടും..

കാരണം ഇനിയെത്രയെണ്ണം തുടരെ തുടരെ അതിര്‍ത്തി കടക്കുമെന്ന് ദൈവത്തിന് മാത്രമേ പറയാന്‍ കഴിയൂ…

അതാണ് യുവരാജ് സിംഗ്

ഒരോവറിലെ 4 പന്തുകളും വേലി കടന്നപ്പോള്‍ ഗാലറി ഇളകി മറിഞ്ഞു…

കാണികളെ ത്രസിപ്പിക്കാന്‍ യുവരാജോളം പോന്ന മറ്റൊരു താരമില്ല …

51(21)*

ലിറിന്‍ ജോര്‍ജ്

യുവി 52(21)* തുടരെ തുടരെ ബോളുകള്‍ മിസ്സ് ആക്കുമ്പോള്‍ പലരും പറയും സ്റ്റമ്പില്‍ അടിച്ചു ഇറങ്ങി പോകാന്‍ പറ.. പണ്ടത്തെ യുവി അല്ല.. അങ്ങേര്‍ക്ക് വയ്യ എന്നൊക്കെ…

പക്ഷെ ആ മനുഷ്യന് ഇന്നും അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും എന്ന് എന്നെ പോലെ വിശ്വസിക്കുന്ന ലക്ഷകണക്കിന് ആളുകള്‍ ഇപ്പോഴും ഉണ്ട് എന്ന് കാണുമ്പോള്‍ വീണ്ടും രോമാഞ്ചം…

ആ വിമര്‍ശകരുടെ വായ് അടപ്പിക്കുകയും തന്നില്‍ ഇപ്പോഴും വിശ്വസിക്കുന്ന ലക്ഷകണക്കിന് ആളുകള്‍ക്കു താന്‍ ഇന്നും എന്നും കിംഗ് ആണെന്ന് ഉറപ്പിച്ചു പറയാന്‍ സാധിപ്പിക്കുന്ന തരത്തില്‍ ഉള്ള തീപ്പൊരി ഇന്നിംഗ്‌സ് ആയിരുന്നു ഇന്ന് കണ്ടത്…

ഇത് കൊണ്ടൊക്കെ ആണു യുവിയെ എന്നെ പോലെ ഉള്ളവര്‍ ഇപ്പോഴും മനസ്സില്‍ കൊണ്ട് നടക്കുന്നത്… ആരൊക്കെ വന്നാലും എന്തൊക്കെ അടിച്ചാലും.. ഇങ്ങേരോടുള്ള ഇഷ്ടം വേറെ ആര്‍ക്കും ഉണ്ടാകില്ല… യുവി അതൊരു ജിന്ന് ആണ് മക്കളെ…

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍