ഏറ്റവും ബ്രഹ്മചാരിയായ ആരാധകനെ പോലും കാമാതുരനാക്കിയ മനുഷ്യന്‍, അന്നയാള്‍ എല്ലാം ഏറ്റ് പറഞ്ഞു

Image 3
Cricket

ലുഖ്മാനുല്‍ ഹക്കീം ചെമ്മല

ജൂണ്‍ 10
ക്രിക്കറ്റ് പ്രേമികളള്‍ക്ക് അന്ന് ഉറങ്ങാന്‍ കഴിഞ്ഞില്ല, കേട്ടത് വെറും വാക്കുകളായിരിക്കണേയെന്ന് ദൈവത്തോട് നൂറുതവണ യാചിച്ചു….
130 കോടി ജനങ്ങളുടെ സ്വപ്നങ്ങള്‍ക്ക് ശ്വാസം പകര്‍ന്ന, മറ്റൊരു ജനതയുടെ സ്വപ്നങ്ങള്‍ക്കുമേല്‍ ശവകല്ലറയുടെ ആണിയടിച്ച യുവരാജാവ് പടിയിറങ്ങുന്നു….

ഒന്നോ രണ്ടോ ഇന്‍ങ്‌സുകളെ കൊണ്ട് മനസ്സില്‍ കയറികൂടിയതായിരുന്നില്ല അയാള്‍.. ബാറ്റ്‌കൊണ്ടും ബോളുകൊണ്ടും മൈദാനങ്ങളില്‍ പാറിപറക്കുന്ന പറവയായും മൈതാനങ്ങളില്‍ തന്റെതായ വെക്തി മുദ്ര പതിപ്പിച്ച കളിക്കാരന്‍…

ഹാര്‍ഷേ ബോഗ്ലയുടെ വാക്കുകില്‍ പറഞ്ഞാല്‍ ‘ഏറ്റവും ബ്രഹ്മചാരിയായ ക്രിക്കറ്റ് പ്രേമിയെപ്പോലും കാമാതുരനാക്കുന്ന സെക്‌സി ഷോട്ടുകളെ’ കൊണ്ട് നിലയുറപ്പിച്ച ബാറ്റ്സ്മാന്മാരെ പാവലിയനില്‍ എത്തിക്കാന്‍ വെമ്പല്‍ കൊള്ളുന്ന ആള്‍റൗണ്ടറായും അയാള്‍ ഇന്ത്യന്‍ ടീമില്‍ നിലകൊണ്ടിരുന്നു….

യുവി എന്നും അങ്ങനെയായിരുന്നു.. തീയെ തീകൊണ്ട് നേരിടാന്‍ അയാളെപ്പോഴും ശ്രദ്ധിച്ചു, അതിന് റെഡ്‌ബോള്‍ ക്രിക്കറ്റെന്നോ വൈറ്റ് ബോള്‍ ക്രിക്കറ്റെന്നോ വ്യത്യാസമുണ്ടായിരുന്നില്ല….

ലോകത്തിലെ ഏറ്റവും അപകടകാരിയായ ടി20 ബാറ്റ്‌സ്മാനെന്ന വിളിപ്പേര് അയാള്‍ നേടിയെടുത്തത് മാറ്റാരുടെയും മേല്‍കൊയ്മ കൊണ്ടായിരുന്നില്ല. അയാളുടെ സ്വസിദ്ധമായ കഴിവുകൊണ്ടായിരുന്നു..

വാണ്ടറേഴ്‌സില്‍ ഫ്‌ലിന്റോഫിനാല്‍ പ്രകോപിതനാക്കപ്പെട്ട് സ്റ്റുവര്‍ട്ട് ബ്രോഡെന്ന കൗമാരം വിട്ടിട്ടില്ലാത്ത പേസ് ബൗളറുടെ വിഹ്വലതകളിലേക്ക് അയാള്‍ പ്രഹരിച്ചു കൂട്ടിയ 6 സിക്‌സറുകളോരോന്നും തന്റെ നേരെ ബോളിറിയുന്നവര്‍ക്കുള്ള താകീതായിരുന്നു ‘ഇന്നിവന്‍.. നാളെ നീ..’

‘പുറത്ത് കാലാവര്‍ഷം തെറ്റിവന്ന മഴ നിര്‍ത്താതെ പെയ്യുന്നുണ്ട് . അയാളുടെ വാക്കുകള്‍ക്കായി മൊബൈലിലേക്ക് ഞാന്‍ കണ്ണും നട്ടിരുന്നു, ഒരോ വാക്കുകള്‍ ഉച്ചരിക്കുമ്പോഴും യുവിടെ കണ്ഠമിടറുന്നുണ്ടായിരുന്നു, കണ്ണുകള്‍ നിറഞ്ഞൊലിക്കുന്നുണ്ടായിരുന്നു…

തന്റെ കരിയറിലെ ഒരോ അടയാളപ്പെടുത്തലുകളും യുവി എടുത്തെടുത്തു പറഞ്ഞു.. തുടക്കം, ഉയര്‍ച്ച, വീഴ്ച, അടിച്ചമര്‍ത്തല്‍ എല്ലാം യുവി പറഞ്ഞുകൊണ്ടേയിരുന്നു.. തന്റെ ഹീറോയുടെ വാക്കുകളില്‍ മനം നൊന്ത് എന്റെ കണ്ണുകള്‍ക്കും കരച്ചിലടക്കാനായില്ല… എന്റെ കരച്ചില്‍ വീട്ടുകാരെയും നിശബ്ദരാക്കി.. അവര്‍ക്കറിയായിരുന്നു യുവി എനിക്കാരായിരുന്നു എന്ന്…..

രാജ്യം നഷ്ടപ്പെട്ട രാജകുമാരന്റെ വിടവാങ്ങലില്‍ പ്രകൃതിയും ഞാനും കണ്ണീര്‍ പൊഴിച്ചു, അയാളുടെ വശ്യമാര്‍ന്ന ഇന്നിങ്‌സുകള്‍ ഇനിയും എന്നെ തേടിവരുമെന്ന് മനസ്സിനെ പറഞ്ഞു മനസിലാക്കാന്‍ ഞാന്‍ ശ്രമിച്ചു……..

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍