ദൈവമേ എന്ത് കൊണ്ട് ഞാന്‍ മാത്രം, ക്യാന്‍സര്‍ രോഗിയാണെന്നറിഞ്ഞ യുവി ആകെ തകര്‍ന്ന് പോയിരുന്നു, അവരില്ലായിരുന്നെങ്കില്‍ അയാള്‍ക്ക് തിരിച്ചുവരവ് അസാധ്യമായിരുന്നു

Image 3
CricketTeam India

ജയറാം ഗോപിനാഥ്

‘എന്റെ അമ്മ ഷബ്‌നം സിങ്ങിന്, ഈ പുസ്തകം എന്നേ കുറിച്ചുള്ളതല്ല… ഇത് ധീരയായ ഒരു അമ്മയുടെ കഥയാണ്.. ദൈവത്തിന് എല്ലായിടത്തും ഒരുപോലെ എത്താനാവില്ലല്ലോ.. അതുകൊണ്ടാണ് അദ്ദേഹം അമ്മമാരെ സൃഷ്ടിച്ചത് ‘

തന്റെ ആത്മകഥയുടെ തുടക്കത്തില്‍, ഒരു മകന്‍ അമ്മയെ കുറിച്ചെഴുതിയതാണ് മുകളില്‍ വിവരിച്ചത്… ഷബ്‌നം സിങ് എന്ന ആ അമ്മയുടെ മകന്‍ മറ്റാരുമല്ല…രണ്ട് ലോകകിരീടങ്ങള്‍ നമ്മുക്ക് നേടി തന്ന… ക്യാന്‍സര്‍ എന്ന മഹാവ്യാധിയെ പോരാട്ടവീര്യം കൊണ്ട് തോല്‍പ്പിച്ച യുവരാജ് സിങ് എന്ന യുവി.

ക്യാന്‍സര്‍ ആണെന്ന് അറിഞ്ഞ നിമിഷം , യുവി ആകെ തകര്‍ന്നു പോയിരുന്നു. തനിക്കിനി ഒരിക്കലും പഴയ ജീവിതത്തിലേക്ക് മടങ്ങി വരാനാവില്ല എന്ന് അദ്ദേഹം കരുതി. ‘Oh God, Why only me’ ‘ദൈവമേ എന്ത് കൊണ്ട് ഞാന്‍ മാത്രം’, അദ്ദേഹം സ്വയം ശപിച്ചുകൊണ്ടിരുന്നു.

ആത്മവിശ്വാസം നഷ്ടപെട്ട യുവിക്ക് താങ്ങായി തണലായി ധൈര്യം നല്‍കി കൂടെനില്‍ക്കാന്‍ ഷബ്‌നം സിങ് എന്ന അമ്മയുണ്ടായിരുന്നു. മകന് വേണ്ടി ബാസ്‌കറ്റ് ബോള്‍ എന്ന തന്റെ passion ഉപേക്ഷിച്ച ആ സ്‌പോര്‍ട്‌സ് വുമണ്…യുവിയുടെ ഓരോ ഉയര്‍ച്ചയിലും താഴ്ചയിലും കൂട്ടായി നിന്ന ആ അമ്മയ്ക്ക് …തന്റെ മകന്‍ ഒരു ക്യാന്‍സര്‍ രോഗിയാണ് എന്ന സത്യം നല്‍കിയ ആഘാതത്തില്‍ തളര്‍ന്നു പോകാന്‍ ആവില്ലായിരുന്നു. കരുത്തോടെ ആ മകനൊപ്പം ഉറച്ചു നിന്ന് ആ അമ്മ, ഈ യുദ്ധം ജയിക്കാനുള്ളതാണ് എന്ന വിശ്വാസം തന്റെ മകനിലേക്ക് പകര്‍ന്നു നല്‍കി.
അമ്മയുടെ സാന്നിധ്യവും, സ്വാന്തനവും യുവിക്ക് ആത്മവിശ്വാസം തിരികെ നല്‍കി. അദ്ദേഹം ചിന്തിച്ചു,

‘പ്രഥമ വേള്‍ഡ് T20 യില്‍, സ്റ്റുര്‍ട് ബ്രോഡിന്റെ ഓവറിലെ ആറ് പന്തും സിക്‌സര്‍ പറത്തിയതും, All round മികവിലൂടെ player of the tourament ആയി, ഇന്ത്യയക്ക് 28 വര്‍ഷത്തിന് ശേഷം വേള്‍ഡ് കപ്പ് നേടികൊടുത്തതുമടക്കം ജീവിതത്തില്‍ മനോഹരമായ ഒരായിരം ക്രിക്കറ്റ് നിമിഷങ്ങള്‍ ഉണ്ടായപ്പോഴോന്നും താന്‍ ‘ദൈവമേ എന്ത് കൊണ്ട് ഞാന്‍ മാത്രം- Why only me’ എന്ന് പറഞ്ഞിട്ടില്ല. പിന്നെ എന്തിന് ഇപ്പോള്‍ പറയണം’

അത് പൊരുതാനുറച്ച പോരാളിയുടെ
നിച്ഛയദാര്‍ഢ്യമായിരുന്നു. നാറ്റ്വെസ്റ്റ് ട്രോഫി ഫൈനലില്‍ പരാജയം മുന്പില്‍ കണ്ട ടീം ഇന്ത്യയെ വിജത്തിലെത്തിച്ച……ഷോര്‍ട്ട് ഫൈന്‍ ലെഗ്ഗില്‍ നിന്നും സൂപ്പര്‍മാനേ പോലെ വായുവില്‍ പറന്നുയര്‍ന്ന് സാക്ഷാല്‍ ജോന്റി റോഡ്‌സിന്റെ ക്യാച്ച് എടുത്ത….. ആ പോരാളി, ക്യാന്‍സര്‍ എന്ന മഹാമാരിയെ തോല്‍പ്പിച്ച് ജീവിതത്തിലും കളിക്കത്തിലും ശക്തമായി തിരിച്ചു വന്നു. ആ തിരിച്ചു വരവിന് പ്രചോദനമായി.. തണലായി നിന്നത് ഷബ്‌നം സിംഗ് എന്ന അമ്മയായിരുന്നു.

YouWeCan എന്ന സംഘടനയിലൂടെ ആ അമ്മയും മകനും ഇന്ന് ആയിരക്കണക്കിന് ക്യാന്‍സര്‍ രോഗികള്‍ക്ക് സ്വാന്തനമേകുന്നു…

യുവി തന്റെ അമ്മയെ ‘The Champion of my Life’ എന്ന് വിശേഷിപ്പിച്ചതും ഒരു മാതൃദിനത്തിലായിരുന്നു.

ഈ #മാതൃദിനത്തില്‍ നമ്മുക്ക് ആ അമ്മയ്ക്കും അതുപോലെ പുറം ലോകം അറിയാത്ത അനേകായിരം ധീരരായ അമ്മമാര്‍ക്കും നല്‍കാം ഹൃദയത്തീന്ന് ഒരു #ബിഗ്_സല്യൂട്ട്

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍