യൂസഫും യുവിയും ഒരുമിച്ച് കളിച്ചിരുന്നെങ്കില്‍ ഏത് മലയും ടീം ഇന്ത്യ തകര്‍ത്തേനെ

ശൈലു ഗോമസ്

പല കാലത്തായി ടീമില്‍ ഉണ്ടായിരുന്നെങ്കിലും ഒരുമിച്ചു ബാറ്റിംഗ് ചെയ്യുന്നത് ഇപ്പോള്‍ ആദ്യമായിട്ടാണ് കാണുന്നത് . അത് ഒരുപക്ഷേ തങ്ങളുടെ ടൈമില്‍ ആയിരുന്നെങ്കില്‍ ലോകത്തിലെ ഏറ്റവും വലിയ deadly combo ആയിരുന്നേനെ.

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്

മത്സര റിപ്പോര്‍ട്ട്:

ഇതിഹാസ താരങ്ങള്‍ അണിനിരന്ന റോഡ് സേഫ്റ്റി ലോക സിരീസ് ട്വന്റി20 ടൂര്‍ണമെന്റില്‍ ഇന്ത്യ ലെജന്‍ഡ്‌സ് ജേതാക്കള്‍. ഫൈനലില്‍ ശ്രീലങ്ക ലെജന്‍ഡ്‌സിനെ 14 റണ്‍സിനാണ് ഇന്ത്യ തോല്‍പിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ലെജന്‍ഡ്‌സ് നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സാണ് നേടിയത്.

ശ്രീലങ്ക ലെജന്‍ഡ്‌സിന്റെ മറുപടി 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സില്‍ അവസാനിച്ചു. ബാറ്റിങ്ങിലും ബോളിങ്ങിലും ഒരുപോലെ തിളങ്ങി തകര്‍പ്പന്‍ ഓള്‍റൗണ്ട് പ്രകടനം കാഴ്ചവച്ച യൂസഫ് പത്താന്റെ പ്രകടനമാണ് ഇന്ത്യന്‍ വിജയത്തിലെ ഹൈലൈറ്റ്.

തകര്‍ത്തടിച്ച് 36 പന്തില്‍നിന്ന് നാലു ഫോറും അഞ്ച് സിക്‌സും സഹിതം 62 റണ്‍സുമായി പുറത്താകാതെ നിന്ന യൂസഫ്, പിന്നീട് ബോളിങ്ങിലും ഇന്ത്യയുടെ കുന്തമുനയായി. നാല് ഓവറില്‍ 26 റണ്‍സ് വഴങ്ങി രണ്ടു നിര്‍ണായക വിക്കറ്റുകളാണ് പത്താന്‍ സ്വന്തമാക്കിയത്. കളിയിലെ കേമനും യൂസഫ് പത്താന്‍ തന്നെ.

You Might Also Like