കരഞ്ഞ സിറാജിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യന്‍ താരം

സിഡ്നി ടെസ്റ്റിന്റെ ആദ്യ ദിനം ദേശീയ ഗാനത്തിനിടെ കണ്ണീരണിഞ്ഞ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജിന്റെ കാഴ്ച്ച ഏറെ വൈറലായിരുന്നല്ലോ. സിിഡ്നിയിലെ കാണികള്‍ക്കൊപ്പം നിന്ന് ദേശിയ ഗാനം ആലപിച്ചത് സിറാജിനെ വികാരാധീനനാക്കി.

എന്നാല്‍ സിറാജിനെ ധോനിയുടെ വാക്കുകള്‍ ഓര്‍മിപ്പിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍.

കുറച്ച് കാണികള്‍ക്ക് മുന്‍പിലായാലും, കാണികള്‍ ഇല്ലെങ്കിലും, ഇന്ത്യക്ക് വേണ്ടി കളിക്കുക എന്നതിനേക്കാള്‍ വലിയ പ്രചോദനമില്ല. ഇതിഹാസം ഒരിക്കല്‍ പറഞ്ഞത് പോലെ, കാണികള്‍ക്ക് വേണ്ടിയല്ല കളിക്കുന്നത്, രാജ്യത്തിന് വേണ്ടിയാണ്, വസീം ജാഫര്‍ ട്വിറ്ററില്‍ കുറിച്ചു.

ദേശിയ ഗാനം ആലപിക്കുന്നതിന് ഇടയില്‍ കണ്ണീര് അടക്കാന്‍ പാടുപെട്ട മുഹമ്മദ് സിറാജ് ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ പിടിച്ചിരുന്നു. മത്സരത്തില്‍ ഡേവിഡ് വാര്‍ണറുടെ വിക്കറ്റും മുഹമ്മദ് സിറാജ് വീഴ്ത്തിയിരുന്നു. 5 റണ്‍സ് എടുത്ത് നിന്ന വാര്‍ണറെ സിറാജ് ചേതേശ്വര്‍ പൂജാരയുടെ കൈകളിലെത്തിച്ചത്.

ദേശീയ ഗാനത്തിനിടെ സിറാജിന്റെ കരച്ചില്‍ ഏറെ വാര്‍ത്ത പ്രാധാന്യമാണ് നേടിയത്.

സ്‌കോര്‍ കാര്‍ഡ്

ഓസ്‌ട്രേലിയ : 1622

പുക്കോവോസ്‌കി : 62(110)
വാര്‍ണര്‍: 5 (8)
ലുബുഷെയ്ന്‍: 67* (149)
സ്മിത്ത് : 31 (64)

വിക്കറ്റ്:

മുഹമ്മദ് സിറാജ്: ഒരു വിക്കറ്റ്
നവ്ദീപ് സൈനി: ഒരു വിക്കറ്റ്‌

You Might Also Like