‘ഓറഞ്ച് ക്യാപ്പ് നിനക്ക് കിട്ടാന്‍ പോകുന്നില്ല, 20 റണ്‍സ് തികച്ചിടുക്കുന്നതിനെ കുറിച്ച് ചിന്തിക്കൂ’ രാജസ്ഥാന്‍ താരത്തിന് കോഹ്ലി കൊടുത്ത ഉപദേശം

രാജസ്ഥാന്‍ റോയല്‍സ് താരം റിയാന്‍ പരാഗിന് കോഹ്ലി കൊടുത്ത ഉപദേശം കഴിഞ്ഞ ദിവസം താം വെളിപ്പെടുത്തുകയുണ്ടായി. ഓറഞ്ച് ക്യാപ്പ് പോലുള്ള നേട്ടങ്ങളില്‍ ശ്രദ്ധ കൊടുക്കേണ്ടതില്ലെന്നാണ് രാജസ്ഥാന്‍ യുവതാരത്തോട് കോഹ്ലി ഉപദേശിച്ചത്. ഇങ്ങനെ പറയാനുളള കാരണവും കോഹ്ലി തന്റെ ഉപദേശത്തില്‍ വെളിപ്പെടുത്തുണ്ട്.

നീ ഓറഞ്ച് ക്യാപ്പ് നേടാന്‍ പോവുന്നില്ല. 5,6 സ്ഥാനങ്ങളിലാണ് നീ ബാറ്റ് ചെയ്യുന്നത്. അതിനാല്‍ ഓറഞ്ച് ക്യാപ്പിനെ കുറിച്ച് ചിന്തിക്കുന്നതില്‍ അര്‍ഥമില്ല. നിര്‍ണായകമായ ആ 20, 30 റണ്‍സ് എങ്ങനെ നേടാം എന്നതിനെ കുറിച്ച് ചിന്തിച്ചാല്‍ മതി. നിര്‍ണായക ഘട്ടത്തില്‍ ക്രീസിലേക്ക് ഇറങ്ങുമ്പോള്‍ ആ സമയം അതിജീവിക്കാന്‍ ടീമിന് വേണ്ടി എന്ത് ചെയ്യണം എന്ന് ചിന്തിക്കൂ’ 2019ല്‍ യുഎഇയില്‍ നടന്ന ഐപിഎല്ലിനിടെ കോഹ് ലി പറഞ്ഞതായി റിയാന്‍ പരാഗ് പറയുന്നു.

‘കോഹ്‌ലിയുടെ ആ വാക്കുകള്‍ എന്റെ മനസിലുണ്ട്. എത്ര റണ്‍സ് ആണ് നേടിയത് എന്ന് ഞാന്‍ നോക്കുന്നില്ല. ടീമിന് എത്ര റണ്‍സ് ആണ് ഗുണം ചെയ്യുക എന്നാണ് ഞാന്‍ നോക്കുന്നത്. വിരാട് കോഹ്‌ലി, ധോണി എന്നിവര്‍ക്കെതിരെ കളിക്കുമ്പോള്‍ മാനസികമായി നമ്മള്‍ കൂടുതല്‍ കരുത്തരാവുന്നു.’

2021 സീസണിലെ ആദ്യ കളിയില്‍ 11 പന്തില്‍ നിന്ന് 25 റണ്‍സ് റിയാന്‍ പരാഗ് രാജസ്ഥാന് വേണ്ടി നേടിയിരുന്നു. 222 റണ്‍സ് മുന്‍പില്‍ വെച്ച് കളിക്കെ ഒരു ഫോറും മൂന്ന് സിക്സും പറത്തി വന്ന പരാഗിന്റെ ഇന്നിങ്സ് സഞ്ജുവിന്റെ സമ്മര്‍ദം കുറയ്ക്കാന്‍ സഹായിച്ചിരുന്നു.

You Might Also Like