ധോണിയെല്ലാം എന്ത്, അവിശ്വസനീയ ഫിനിഷിംഗുമായി സോളങ്കി, ബറോഡയ്ക്ക് അമ്പരപ്പിക്കുന്ന ജയം

സയ്യിദ് മുഷ്താഖ് അലി ടി20 ട്രോഫിയിലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഹരിയാനയ്‌ക്കെതിരെ അവിശ്വസനീയ ജയവുമായി ബറോഡ. അവസാന മൂന്ന് പന്തില്‍ ആവശ്യമുളള 15 റണ്‍സ് അടിച്ചെടുത്ത് യുവതാരം വിഷ്ണു സോളങ്കി നടത്തിയ അവിശ്വസനീയ ബാറ്റിംഗ് പ്രകടനമാണ് ബറോഡയ്ക്കാര്‍ക്ക് അമ്പരപ്പിക്കുന്ന ജയം സമ്മാനിച്ചത്.

ഇതോടെ സയ്യിദ് മുഷ്താഖ് അലി ടി20 ട്രോഫിയില്‍ ബറോഡ സെമിയില്‍ പ്രവേശിച്ചു. കര്‍ണാടകയെ തോല്‍പിച്ചെത്തിയ പഞ്ചാബിനെയാണ് ബറോഡ സെമിയില്‍ നേരിടുക.

ഹരിയാന പേസര്‍ സുമിത് കുമാറിനെയാണ് സോളങ്കി അവസാന ഓവറില്‍ കൈകാര്യം ചെയ്തത്. 6,4,6 എന്നിങ്ങനെയാണ് 15 റണ്‍സ് വേണ്ടിടത്ത് സോളങ്കി നടത്തിയ വെടിക്കെട്ട് പ്രകടനം.

ആദ്യം ബാറ്റ് ചെയ്ത ഹരിയാന ഏഴ് വിക്കറ്റിന് 148 റണ്‍സാണ് സ്വന്തമാക്കിയത്. 49 റണ്‍സെടുത്ത ഹിമാശു റാണയും 35 റണ്‍സെടുത്ത ശിവം ചൗഹാനുമാണ് ഹരിയാനയ്ക്കായി മികച്ച പ്രകടനം കാഴ്ച്ചവെച്ചത്.

മറുപടി ബാറ്റിംഗിലാണ് വിഷ്ണു സോളങ്കി ബറോഡയ്ക്ക് തകര്‍പ്പന്‍ ജയം നല്‍കിയത്. 46 പന്തില്‍ നാള് ഫോറും അഞ്ച് സിക്‌സും സഹിതം 71 റണ്‍സാണ് വിഷ്ണു സോളങ്കി നേടിയത്. അഭ്യന്തര ക്രിക്കറ്റില്‍ അതികമൊന്നും അറിയപ്പെടുന്ന താരല്ലെങ്കിലും സോളങ്കിയുടെ പ്രകടനം ഐപിഎള്‍ ഫ്രാഞ്ചസികളുടെ ചെവിയിലെത്തുമെന്ന് ഉറപ്പാണ്.

39 ടി20 ഇതുവരെ കളിച്ചിട്ടുളള യുവതാരം 35.52 ശരാശരിയില്‍ 559 റണ്‍സും സ്വന്തമാക്കിയിട്ടുണ്ട്. ബറോഡ നായകന്‍ കേദര്‍ ജാദവ് 40 പന്തില്‍ 43 റണ്‍സെടുത്ത് പുറത്തായി.

You Might Also Like