യഷ് ദുള്ളിന് വന്‍ സമ്മാനം, ഇതാ ഇന്ത്യന്‍ ടീമിലേക്ക് അടുക്കുന്നു

Image 3
CricketTeam India

ഇന്ത്യയ്ക്ക് അണ്ടര്‍ 19 ലോകകപ്പ് സമ്മാനിച്ച നായകന്‍ യഷ് ദുള്ളിനെ രഞ്ജി ട്രോഫിയ്ക്കായുള്ള ഡല്‍ഹി ടീമില്‍ ഉള്‍പ്പെടുത്തി. കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ചുളള പ്രഖ്യാപനം ഉണ്ടായത്.

യഷ് ധുല്‍ അധികം റെഡ് ബോള്‍ ക്രിക്കറ്റ് കളിച്ചിട്ടില്ലെങ്കിലും താരത്തിന് ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റുമായി പരിചയപ്പെടുവാനുള്ള അവസരം നല്‍കുവാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും യഷ് ദുള്ളിനെ ടീമില്‍ ഉള്‍പ്പെടുത്തിയതിനെ കുറിച്ച് സെലക്ടര്‍മാരില്‍ ഒരാള്‍ വ്യക്തമാക്കി.

അണ്ടര്‍ 19 ലോകകപ്പില്‍ ഇംഗ്ലണ്ടിനെ തകര്‍ത്താന് ഇന്ത്യ ലോകകപ്പ് നേടിയത്. ഇതോടെ 40 ലക്ഷം രൂപ ഒരോ കളിക്കാരനും ബിസിസിഐ സമ്മാനം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പൃത്ഥി ഷായ്ക്ക് ശേഷമാണ് യഷ് ദുള്‍ ഇന്ത്യയ്ക്ക് ലോകകപ്പ് സമ്മാനിക്കുന്നത്. ലോകകപ്പില്‍ തകര്‍പ്പന്‍ പ്രകടനവും യാഷ് ദുള്‍ കാഴ്ച്ചവെച്ചിരുന്നു. ഇതോടെ ഐപിഎല്‍ കരാര്‍ സ്വന്തമാക്കാനാകുമെന്നും യുവതാരം പ്രതീക്ഷിക്കുന്നുണ്ട്.

അതേ സമയം ഇഷാന്ത് ശര്‍മ്മ ഇത്തവണ രഞ്ജി ട്രോഫി കളിക്കുന്നില്ലെന്നും ഡിഡിസിഎ പ്രസിഡന്റ് രോഹന്‍ ജയ്റ്റ്‌ലി അറിയിച്ചു. ഇഷാന്ത് തന്റെ തീരുമാനം അസോസ്സിയേഷന്‍ അംഗങ്ങളെ അറിയിച്ചുവെന്നും തന്നെ സെലക്ഷന് പരിഗണിക്കേണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയെന്നുമാണ് ജയ്റ്റ്‌ലി കൂട്ടിചേര്‍ത്തു. പ്രദീപ് സംഗ്വാന്‍ ആണ് ഡല്‍ഹി ടീമിന്റെ ക്യാപ്റ്റന്‍.

ഡല്‍ഹി സ്‌ക്വാഡ് : Pradeep Sangwan, Nitish Rana, Dhruv Shorey, Priyansh Arya, Yash Dhull, Khsitij Sharma, Jonty Sidhu, Himmat Singh, Lalit Yadav, Anuj Rawat Wk, Lakshay Thareja wk, Navdeep Saini, Simarjit Singh, Mayank Yadav, Kuldeep Yadav, Vikas Mishra, Shivang Vashist, Shivam Sharma.