അരങ്ങേറ്റ രഞ്ജിയിലും തകര്‍പ്പന്‍ സെഞ്ച്വറി, ചരിത്രമെഴുതി യഷ് ദുള്‍

Image 3
CricketCricket News

രഞ്ജി ട്രോഫി അരങ്ങേറ്റ മത്സരത്തില്‍ തകര്‍പ്പന്‍ സെഞ്ച്വറിയുമായി അണ്ടര്‍ 19 ലോകകപ്പ് നേടി തന്ന ഇന്ത്യന്‍ നായകന്‍ യാഷ് ദുള്‍. കരുത്തരായ തമിഴ്‌നാടിനെതിരെ ഡല്‍ഹിയ്ക്ക് വേണ്ടിയാണ് യാഷ് ദുള്‍ അരങ്ങേറ്റ മത്സരത്തില്‍ തന്നെ സെഞ്ച്വറി അടിച്ചുകൂട്ടിയത്.

രണ്ട് വിക്കറ്റിന് ഏഴ് റണ്‍സ് എന്ന നിലയില്‍ ഡല്‍ഹി ബാറ്റിംഗ് തകര്‍ച്ച നേരിടുന്നതിനിടേയാണ് സെഞ്ച്വറി നേടി യഷ് ദുല്‍ ടീമിന്റെ രക്ഷകനായത്. 150 പന്തില്‍ മനോഹരമായ 18 ബൗണ്ടറികളുടെ മികവില്‍ 113 റണ്‍സാണ് തന്റെ കന്നി രഞ്ജി മത്സരത്തില്‍ തന്നെ യാഷ് ദുള്‍ സ്വന്തമാക്കിയത്.

യാഷ് ദുള്ളിന്റെ സെഞ്ച്വറി മികവില്‍ ഡല്‍ഹി ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 70 ഓവറില്‍ അഞ്ച് വിക്കറ്റിന് 241 റണ്‍സ് സ്വന്തമാക്കിയിട്ടുണ്ട്. യാഷ് ദുള്ളിനെ കൂടാതെ 66 റണ്‍സുമായി ജോണി സിന്ധു ബാറ്റിംഗ് തുടരുകയാണ്.

ദ്രുവ് ഷോറെ (1), ഹിമ്മക്ക് ലിംഹ് (0), നിതിഷ് റാണ (25), അനുജ് റാവത്ത് (16) എന്നിങ്ങനെയാണ് മറ്റ് പുറത്തായ ബാറ്റ്‌സ്മാന്മാരുടെ പ്രകടനം. 19 റണ്‍സുമായി ലളിത് യാദവും ക്രീസിലുണ്ട്. മലയാളി താരം സന്ദീപ് വാര്യര്‍ 11 ഓവറില്‍ 54 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി.

ലോകകപ്പ് വിജയത്തിന് പിന്നാലെ ഐപിഎല്‍ താരലേലത്തില്‍ യഷ് ദുള്ളിനെ 50 ലക്ഷം രൂപയ്ക്ക് ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കിയിരുന്നു. ഇതാദ്യമായാണ് ദുള്‍ ഐപിഎല്‍ കളിക്കാനും ഒരുങ്ങുന്നത്.