ദ ഗ്രേറ്റ് സെഞ്ച്വറിയുമായി സീനിയര്‍ താരം, അയാള്‍ ഫോം തിരിച്ചുപിടിച്ചു, അങ്ങനെ പറഞ്ഞുവിടാനാകില്ല

ബാറ്റിംഗ് ഫോമിനെ കുറിച്ച് ആശങ്കപ്പെട്ടവര്‍ക്കും ക്രൂരമായി വിമര്‍ശിച്ചവര്‍ക്കും രഞ്ജി ട്രോഫിയില്‍ തകര്‍പ്പന്‍ മറുപടി നല്‍കി അജിങ്കാ രഹാന. സൗരാഷ്ട്രയ്‌ക്കെതിരായ രഞ്ജി മത്സരത്തില്‍ മത്സരത്തില്‍ മൊട്ടേര സ്റ്റേഡിയത്തില്‍ മുംബൈയ്ക്കായി തകര്‍പ്പന്‍ സെഞ്ച്വറിയാണ് രഹാനെ സ്വന്തമാക്കിയത്.
250 പന്ത് നേരിട്ട രഹാന 14 ഫോറും രണ്ട് സിക്‌സും സഹിതം 108 റണ്‍സുമായി ബാറ്റിംഗ് തുടരുകയാണ്. മറ്റൊരു മുംബൈ താരം സര്‍ഫറാസ് ഖാനും സെഞ്ച്വറിയുമായി രഹാനയ്ക്ക് കൂട്ടായി ക്രീസിലുണ്ട്. 219 പന്തില്‍ 15 ഫോറും രണ്ട് സിക്‌സും സഹിതം 121 റണ്‍സാണ് സര്‍ഫറാസ് ഖാന്‍ സ്വന്തമാക്കിയത്.
ഇതോടെ ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ മുംബൈ മൂന്നിന് 263 റണ്‍സ് എന്ന നിലയിലാണ്. ഒരു ഘട്ടത്തില്‍ മൂന്നിന് 44 റണ്‍സ് എന്ന നിലയില്‍ മുംബൈ തകര്‍ച്ച നേരിടുമ്പോഴാണ് രഹാനയും സര്‍ഫറാസ് ഖാനും ചേര്‍ന്ന് അവനെ രക്ഷിച്ചത്. ഇരുവരും നാലാം വിക്കറ്റില്‍ ഇതുവരെ 216 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.
രഹാനയുടെ വന്‍ തിരിച്ചുവരവായാണ് ഈ സെഞ്ച്വറിയെ വിലയിരുത്തുന്നത്. നേരത്തെ ഓസ്‌ട്രേലിയന്‍ പര്യടത്തിന് ശേഷം രഹാന ഒരു സെഞ്ച്വറി പോലും നേടിയിട്ടുണ്ടായിരുന്നില്ല. ഇതോടെ രഹാന ടീമിന് പുറത്തായേക്കും എന്ന റിപ്പോര്‍ട്ടുകള്‍ക്കിടേയാണ് ഒരിക്കല്‍ കൂടി ഇന്ത്യന്‍ സീനിയര്‍ താരം പ്രതിഭ തെളിയിച്ചിരിക്കുന്നത്. ശ്രീലങ്കന്‍ പര്യടനത്തിനുളള ഇന്ത്യന്‍ ടീമില്‍ ഇടംപടിക്കാന്‍ രഹാനയ്ക്ക് ഈ സെഞ്ച്വറി കൊണ്ട് സാധിക്കുമോയെന്ന് ഇനി കണ്ടറിയണം.
മുംബൈ നായകന്‍ പൃത്ഥി ഷാ ഒരു റണ്‍സ് എടുത്ത് പുറ്തതായി. ആക്രാഷിത് കോമല്‍ (8), എസ് എം യാദവ് (19) എന്നിവരാണ് പുറത്തായ മറ്റ് മുംബൈ ബാറ്റ്‌സ്മാന്‍മാര്‍.
സൗരാഷ്ട്രയ്ക്കായി ഉനാദ്കട്ടും ചേതന്‍ സക്കറിയയും ചിരാഗ് ജാനിയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.