ആ ഇല പൊഴിഞ്ഞു, പാവങ്ങളുടെ ഇതിഹാസം ‘അപമാനിതനായി’ വിരമിച്ചു

നെതര്‍ലന്‍ഡ്സ് സൂപ്പര്‍ താരം റയാന്‍ ടെന്‍ ഡോഷറ്റെ ക്രിക്കറ്റില്‍ നിന്നു വിരമിച്ചു. ടി20 ലോകകപ്പ് യോഗ്യത റൗണ്ടില്‍ ശ്രീലങ്കയ്‌ക്കെതിരായ തന്റെ കരിയറിലെ അവസാന മത്സരത്തില്‍ ടീമിലിടം ലഭിക്കാതെയാണ് റയാന്‍ ടെന്‍ ഡോഷറ്റെ വിരമിച്ചത്. നെതര്‍ലാണ്ട്‌സിനെതിരെ കളിച്ചപ്പോള്‍ പൂജ്യത്തിന് പുറത്താകുകയായിരുന്നു. നമീബിയയ്‌ക്കെതിരെ താരത്തിന് ബാറ്റിംഗിന് അവസരം ലഭിച്ചിരുന്നില്ല.

ഈ സീസണൊടുവില്‍ ക്രിക്കറ്റില്‍ നിന്ന് പൂര്‍ണമായി വിരമിക്കുമെന്ന് റയാന്‍ ടെന്‍ ഡോഷറ്റെ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. 41ാം വയസ്സിലാണ് കൗണ്ടി ക്രിക്കറ്റിലെ സൂപ്പര്‍ താരം പ്യാഡഴിക്കുന്നത്.

കൗണ്ടി ക്ലബായ എസക്സില്‍ കളിക്കുന്ന താരം മുന്‍പ് അഞ്ച് വര്‍ഷത്തോളം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനായി ഐപിഎല്ലിലും കളിച്ചിട്ടുണ്ട്. എസക്സിന്റെ മൂന്‍ നായകന്‍ കൂടിയാണ് റയാന്‍ ടെന്‍ ഡോഷറ്റെ.

നെതര്‍ലന്‍ഡ് ജഴ്സിയില്‍ 33 ഏകദിനങ്ങള്‍ കളിച്ച താരം 67 ശരാശരിയില്‍ 1541 റണ്‍സ് നേടിയിട്ടുണ്ട്. 2011 ലോകകപ്പില്‍ ടെന്‍ ഡോഷറ്റെ രണ്ട് സെഞ്ചുറികളാണ് അടിച്ചത്. 22 ടി-20കളില്‍ നിന്നായി 533 റണ്‍സും താരം നേടി. 44.4 ആണ് ടി-20യില്‍ ഡോഷറ്റെയുടെ ശരാശരി. യഥാക്രമം 55, 13 വിക്കറ്റുകളും ടെന്‍ ഡൊഷറ്റെയ്ക്കുണ്ട്. ഐപിഎലില്‍ 29 മത്സരങ്ങള്‍ കളിച്ച താരം 23.3 ശരാശരിയില്‍ 326 റണ്‍സാണ് നേടിയിട്ടുള്ളത്. 2 വിക്കറ്റുകളും താരത്തിനുണ്ട്.

2016ല്‍ എസക്സ് ക്യാപ്റ്റനായ നെതര്‍ലന്‍ഡ്സ് താരം ടീമിനെ സെക്കന്‍ഡ് ഡിവിഷന്‍ ജേതാക്കളാക്കിയിരുന്നു. അടുത്ത സീസണില്‍ എസക്സിനെ കൗണ്ടി ജേതാക്കളാക്കാനും ഡൊഷറ്റെക്ക് സാധിച്ചു. 25 വര്‍ഷത്തിനു ശേഷമായിരുന്നു കൗണ്ടിയില്‍ സസക്സിന്റെ കിരീടനേട്ടം. 2020ല്‍ എസക്സിന് ബോബ് വില്ലിസ് നേടിക്കൊടുത്തതിനു ശേഷം ഡോഷറ്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞു.

You Might Also Like