ലോകത്തിലെ ഏറ്റവും മികച്ച മധ്യനിരതാരം കളിക്കുന്നത് സിറ്റിയില്‍, വെളിപ്പെടുത്തലുമായി സാവി

Image 3
Uncategorized

നിലവിലെ ലോകത്തിലെ ഏറ്റവും മികച്ച മധ്യനിരതാരം ആരാണെന്നു ചോദിച്ചാൽ കെവിൻ ഡിബ്രൂയ്‌നെ ആണെന്നാണ് മുൻ ബാഴ്സ ഇതിഹാസം സാവിയുടെ ഉത്തരം. ഖത്തർ എയർവേയ്സിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

ലോകത്തിലെ ഏറ്റവും മികച്ച മധ്യനിരതാരം കെവിൻ ഡിബ്രൂയ്‌നെയും ലോകത്തിലെ ഏറ്റവും മികച്ച പരിശീലകൻ പെപ് ഗാർഡിയോളയുമാണെന്നാണ് സാവിയുടെ അഭിപ്രായം. ഇംഗ്ലീഷ് പ്രീമിയർലീഗ് വമ്പന്മാരായ സിറ്റിക്കുവേണ്ടി സീസണിൽ മിന്നും പ്രകടനം കാഴ്ചവെച്ച താരമാണ് ഡിബ്രൂയ്‌നെ. ഈ സീസണിൽ 48 മത്സരങ്ങളിൽ നിന്നായി 16 ഗോളുകളും 23 അസിസ്റ്റും ഡിബ്രൂയ്നെക്ക് നേടാനായിട്ടുണ്ട്. കൂടാതെ പ്രീമിയർ ലീഗിൽ ഈ സീസണിലെ പ്ലയെർ ഓഫ് ദി ഇയർ അവാർഡും സ്വന്തമാക്കിയിരുന്നു.

“മാഞ്ചസ്റ്റർ സിറ്റി താരമായ കെവിൻ ഡിബ്രൂയ്‌നെ മറ്റൊരു തലത്തിൽ കളിക്കുന്ന താരമാണ്. എപ്പോൾ വേണമെങ്കിലും അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ള താരമാണ് അദ്ദേഹം.ലോകത്തിലെ ഏറ്റവും മികച്ച മിഡ്ഫീൽഡർ ആണ് ഡിബ്രൂയ്നെ. ലോകത്തിലെ ഏറ്റവും മികച്ച പരിശീലകൻ പെപ് ഗ്വാർഡിയോളയാണ്. ഫുട്ബോളിൽ മറ്റൊരു വഴിത്തിരിവുണ്ടാക്കാൻ കഴിഞ്ഞ പരിശീലകനാണ് അദ്ദേഹം.”

“അദ്ദേഹത്തിന്റെ നേതൃത്വഗുണം വളരെയധികം മികച്ച ഒരു കാര്യമാണ്. ഓരോ താരങ്ങളെയും പറഞ്ഞു ബോധ്യപ്പെടുത്തുന്നതിലും അദ്ദേഹം മികവു പുലർത്തുന്നു” സാവി അഭിമുഖത്തിൽ വെളിപ്പെടുത്തി. നിലവിൽ ഖത്തർ ക്ലബായ അൽ സാദിന്റെ പരിശീലകനാണ് സാവി. ബാഴ്സ പരിശീലകസ്ഥാനത്തേക്ക് നിരവധി അഭ്യൂഹങ്ങൾ ഉണ്ടായിരുന്നുവെങ്കിലും അത് നിരസിച്ചതോടെ ബാഴ്സ റൊണാൾഡ് കൂമാനെ പരിശീലകൻ ആയി നിയമിക്കുകയായിരുന്നു.