രണ്ടാം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യയുടെ മത്സരക്രമം പ്രഖ്യാപിച്ചു

പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം കൈവിട്ടതിന് പിന്നാലെ അടുത്ത ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യയുടെ മത്സരക്രമം പ്രഖ്യാപിച്ചു. ഓഗസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയാണ് ഇതില്‍ ആദ്യത്തേത്.
ഇംഗ്ലണ്ട് പരമ്പരക്ക് ശേഷം ഐപിഎല്ലും ടി20 ലോകകപ്പും കഴിഞ്ഞ് നവംബറില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍മാരായ ന്യൂസിലന്‍ഡുമായി ഇന്ത്യ രണ്ട് ടെസ്റ്റുകളില്‍ കളിക്കും. ഇന്ത്യയിലാകും ഈ പരമ്പര. ഇതിനുശേഷം ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയാണ് അടുത്തത്. ഡിസംബര്‍-ജനുവരി മാസങ്ങളില്‍ ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന പരമ്പരയില്‍ മൂന്ന് ടെസ്റ്റുകളാണുണ്ടാകുക.
ഡിസംബര്‍-ജനുവരി മാസങ്ങളില്‍ ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരക്കുശേഷം ശ്രീലങ്കയുമായി മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പരയിലാണ് ഇന്ത്യ കളിക്കുക. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യയുടെ രണ്ടാമത്തെ ഹോം സീരീസാകും ഇത്.
ശ്രീലങ്കക്കെതിരായ പരമ്പരക്കുശേഷം നാട്ടില്‍ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലാണ് ഇന്ത്യ കളിക്കുക. 2022 പകുതിക്കുശേഷം നാലു ടെസ്റ്റുകളടങ്ങിയ പരമ്പരയാണ് ഓസ്‌ട്രേലിയ ഇന്ത്യയില്‍ കളിക്കുക. ഇതിനുശേഷം ബം?ഗ്ലാദേശിനെതിരെ രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പര കൂടി അടുത്ത ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാ?ഗമായി ഇന്ത്യ കളിക്കും.
നേരത്തെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ എട്ട് വിക്കറ്റിനാണ് ന്യൂസിലന്‍ഡിനോട് പരാജയപ്പെട്ടത്. ബാറ്റിംഗ് നിരയും ൗളിംഗ് നിരയും ഒന്നിന് പിറകെ ഒന്നായി പരാജയപ്പെട്ടപ്പോഴാണ് ഇന്ത്യ ഉറച്ച കിരീടം നഷ്ടപ്പെടുത്തിയത്്.