സമ്പൂര്‍ണ്ണം, സുശക്തം, ഫൈനലിനുളള ടീം ഇന്ത്യയെ വെളിപ്പെടുത്തി ഇന്ത്യന്‍ താരം

പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെ നേരിടാനുളള ഒരുക്കത്തിലാണ് ടീം ഇന്ത്യ. മത്സരം തുടങ്ങാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ ഇന്ത്യന്‍ പ്ലേയിംഗ് ഇലവന്‍ എങ്ങനെയായിരിക്കും എന്ന കാര്യത്തില്‍ ചൂടന്‍ ചര്‍ച്ചകളാണ് നടക്കുന്നത്.

ഏറ്റവും ഒടുവില്‍ മുന്‍ ഇന്ത്യന്‍ താരം വസീം ജാഫറാണ് ഇന്ത്യന്‍ പ്ലേയിംഗ് ഇലവന്‍ തെരഞ്ഞെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം തന്റെ യൂടൂബ് ചാനലിലൂടെയായിരുന്നു മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ കൂടിയായ ജാഫര്‍ ഈ ടീം തെരഞ്ഞെടുപ്പ് നടത്തിയത്.

രോഹിത് ശര്‍മ്മയേയും, ശുഭ്മാന്‍ ഗില്ലിനെയുമാണ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിനുള്ള ഇന്ത്യന്‍ ടീമിന്റെ ഓപ്പണര്‍മാരായി ജാഫര്‍ തെരഞ്ഞെടുക്കുന്നത്. മൂന്നാം നമ്പരില്‍ ചേതേശ്വര്‍ പുജാരയെയും നാലാം നമ്പറില്‍ നായകന്‍ വിരാട് കോഹ്ലിയേയും തെരഞ്ഞെടുത്തു. അജിങ്ക്യ രഹാനെ, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ എന്നിവരെയാണ് യഥാക്രമം അഞ്ച് മുതല്‍ ഏഴ് വരെ സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുത്തത്.

രവിചന്ദ്രന്‍ അശ്വിനാണ് ടീമിന്റെ എട്ടാം നമ്പരിലുള്ളത്. സീനിയര്‍ പേസര്‍ ഇഷാന്ത് ശര്‍മ്മ, മുഹഹമ്മദ് ഷമി, ജസ്പ്രിത് ബുംറ എന്നിവരെ പേസ് നിരയിലേക്കും അദ്ദേഹം തെരഞ്ഞെടുക്കുന്നു.

You Might Also Like