ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് രൂക്ഷ പരിഹാസവുമായി സെവാഗ്, അക്കാര്യം പോലും ചെയ്യാനാകുന്നില്ല

Image 3
CricketTeam India

ലോകടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യന്‍ ബൗളര്‍മാരുടെ പ്രകടനത്തെ പരിഹസിച്ച് മുന്‍ ഇന്ത്യന്‍ താരം വീരേന്ദ്ര സെവാഗ്.
ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് സ്വിംഗ് ചെയ്യാന്‍ നല്ല ആഗ്രഹമുണ്ടെങ്കിലും ബോള്‍ ഇതുവരെ സ്വിംഗ് ചെയ്തില്ലെന്നാണ് സെവാഗ് പരിഹസിച്ചത്.

സ്വിങ് ചെയ്യാന്‍ നല്ല ആഗ്രഹമുണ്ടെങ്കിലും ബോള്‍ ഇതുവരെ സ്വിങ് ചെയ്യുന്നില്ലെന്നാണ് സെവാഗ് ട്വിറ്ററില്‍ കുറിച്ചത്.

ന്യൂബോളില്‍ ജസ്പ്രീത് ബുംറ പൂര്‍ണ്ണ പരാജയമായിരുന്നു. ഇഷാന്ത് ശര്‍മയുടെ ആദ്യ സ്പെല്ലും പ്രതീക്ഷക്കൊത്ത് ഉയര്‍ന്നിരുന്നില്ല. ഇതോടെ രൂക്ഷ വിമര്‍ശനമാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ക്കെതിരെ ഉയരുന്നത്.

നിലവില്‍ ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് മേല്‍ അനായാസം ആധിപത്യം നേടാന്‍ കിവീസിന് സാധിച്ചിട്ടുണ്ട്. എന്നാല്‍ നാലാം ദിനത്തിന്റെ തുടക്കം ഏറെ നിര്‍ണായകമാകും. അവിടെയും ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് മേല്‍ക്കെ നേടാനായില്ലെങ്കില്‍ കളി ഇന്ത്യയുടെ കൈവിട്ട് പോകും.

ഇന്ത്യയുടെ പേസ് നിരയുടെ മോശം പ്രകടനത്തിനെതിരേ സാമൂഹ്യ മാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമാണ്. രണ്ട് സ്പിന്നര്‍മാരെ കളിപ്പിക്കാനുള്ള തീരുമാനത്തെ പരിഹസിച്ചും നിരവധി ട്രോളുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

ഫൈനലില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ മൂന്നാംദിനം 217 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. 49 റണ്‍സെടുത്ത അജിങ്ക്യ രഹാനെയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ ഒന്നാം ഇന്നിംഗ്സില്‍ ന്യൂസിലന്‍ഡ് രണ്ടിന് 101 റണ്‍സ് എന്ന നിലയിലാണ്. ഇഷാന്ത് ശര്‍മ്മയ്ക്കും അശ്വിനുമാണ് വിക്കറ്റ്. വില്യംസണും ടെയ്ലറുമാണ് ക്രീസില്‍.