സൂപ്പര്‍ താരത്തെ പുറത്താക്കി പകരം ഇന്ത്യന്‍ താരം, ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനുളള ടീമിനെ പ്രഖ്യാപിച്ച് കിവീസ്

പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പോരാട്ടത്തിനുള്ള ടീമിനെ പ്രഖ്യാപിച്ച് ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ്. 15 അംഗ ടീമിനെയാണ് ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചിരിക്കുന്നത്. സൂപ്പര്‍ സ്പിന്നര്‍ മിച്ചല്‍ സാന്റനറിനെ പുറത്താക്കി സ്‌പെഷ്യലി്സ്റ്റ് സ്പിന്നര്‍ അജാസ് പട്ടേല്‍ ടീമില്‍ ഇടംപിടിച്ചതാണ് ഏറ്റവും വലിയ സര്‍പ്രൈസ്.

കിവീസിനായി ഒന്‍പത് ടെസ്റ്റ് മാത്രം കളിച്ചിട്ടുളള താരമാണ് അജാസ് പട്ടേല്‍. 26 വിക്കറ്റും ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്. രണ്ട് ടി20യിലും ഈ ഇന്ത്യന്‍ വംശന്‍ പന്തെറിഞ്ഞിട്ടുണ്ട്. മുംബൈ സ്വദേശിയായ അജാസ് ന്യൂസിലന്‍ഡിനായി 67 ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് മത്സരങ്ങളാണ് കളിച്ചിട്ടുണ്ട്.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരിയാണ് കിവീസ് എത്തുന്നത്. ഫൈനലിന് മുമ്പ് ഇംഗ്ലണ്ടില്‍ തന്നെ മത്സരം ജയിച്ചത് കിവീസ് നിരയ്ക്ക് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല.

ജൂണ്‍ 18നാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ആരംഭിക്കുന്നത്. ഇംഗ്ലണ്ടിലെ സതാംപ്ടണിലാണ് മത്സരം. ജൂണ്‍ 23 റിസര്‍വ് ഡേ ആയിരിക്കും. കളി സമനിലയില്‍ പിരിഞ്ഞാല്‍ രണ്ട് ടീമിനേയും വിജയിയായി പ്രഖ്യാപിക്കും.

ന്യൂസിലന്‍ഡ് ടീം: ടോം ലാഥം, ഡെവണ്‍ കോണ്‍വേ, കെയ്ന്‍ വില്യംസണ്‍, റോസ് ടെയ്‌ലര്‍, ഹെന്റി നിക്കോള്‍സ്, വില്‍ യംഗ്, ബിജെ വാട്‌ലിംഗ്, ടോം ബ്ലണ്ടല്‍, കോളിന്‍ ഡി ഗ്രാന്‍ഹോം, കെയ്ല്‍ ജാമിസണ്‍, ടിം സൗത്ത്ി, നീല്‍ വാഗ്നര്‍, അജാസ് പട്ടേല്‍, ട്രെന്റ് ബോള്‍ട്ട്, മാറ്റ് ഹെന്റി

You Might Also Like