ടൗവലുടുത്ത് ഗ്രൗണ്ടിലിറങ്ങി ഞെട്ടിച്ച് ഷമി, ഇത് പുതിയ ആചാരം

Image 3
CricketTeam India

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ അഞ്ചാം ദിനം ഗ്രൗണ്ടില്‍ ടൗവല്‍ ചുറ്റിയിറങ്ങി അമ്പരപ്പിച്ചിരിക്കുകയാണ് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി. ഡ്രെസ്സിംഗ് റൂമില്‍ പോയി തിരിച്ച് വന്നപ്പോഴാണ് പുതിയ ലുക്കി ഷമി പ്രത്യക്ഷപ്പെട്ടത്.

ഇതോടെ ഷമിയുടെ പുതിയ ലുക്ക് ക്രിക്കറ്റ് ലോകത്ത് വൈറലായി മാറിയിരിക്കുകയാണ്. ബോളിവുഡ് താരം രണ്‍വീര്‍ കപൂറിനോടാണ് ഷമിയുടെ പുതിയ ലുക്ക് ആരാധകര്‍ താരതമ്യം ചെയ്യുന്നത്.

സതാംപ്ടണിലെ തണുത്ത കാലാവസ്ഥയാണ് ഷമിയെ കൊണ്ട് പുതിയ ലുക്ക് സ്വീകരിപ്പിച്ചതെന്നാണ് ഒരു വിഭാഗം ആരാധര്‍ സൂചിപ്പിക്കുന്നത്. ഇക്കാര്യത്തില്‍ ഇതുവരെ ഷമി പ്രതികരണമൊന്നും നടത്തിയിട്ടില്ല.

മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് ഷമി കാഴ്ച്ചവെച്ചത്. മികച്ച സ്‌കോര്‍ ലക്ഷ്യമാക്കി ബാറ്റ് ചെയ്ത ന്യൂസിലന്‍ഡിനെ 249 റണ്‍സില്‍ ഒതുക്കിയത് ഷമിയുടെ ബൗളിംഗ് പ്രകടനമായിരുന്നു.

26 ഓവര്‍ എറിഞ്ഞ ഷമി 76 റണ്‍സ് വഴങ്ങി നാല് വിക്കറ്റാണ് വീഴ്ത്തിയത്. ഒന്നാം ഇന്നിംഗ്‌സില്‍ ഇതോടെ കിവീസ് 32 റണ്‍സിന്റെ ലീഡാണ് നേടിയത്.

https://twitter.com/Mandar12_/status/1407325666639368196?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1407325666639368196%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fsports.ndtv.com%2Ficc-world-test-championship-2021%2Fwtc-final-mohammed-shami-wraps-a-towel-while-on-field-fans-post-amusing-reactions-2469982