വില്യംസനെതിരെ ഗ്യാലറി ആര്‍ത്ത് വിളിച്ചു, അസ്വസ്ഥനായി കെയ്ന്‍ ചെയ്തത്

പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കിവീസ് നായകന്‍ കെയ്ന്‍ വില്യംസണ്‍ വിക്കറ്റ് തുലച്ചത് ഗ്യാലറി സൃഷ്ടിച്ച അതിസമ്മര്‍ദ്ദത്തില്‍. മത്സരത്തില്‍ ഒരറ്റത്ത് കിവീസ് വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നപ്പോഴും മറുവശത്ത് വില്യംസണ്‍ പാറപോലെ ഉറച്ച് നിന്നു. എന്നാല്‍ വില്യംസണെ വെറുതെ വിടാന്‍ ഗ്യാലറി തയ്യാറായില്ല.
കരുതലോടെ ബാറ്റ് ചെയ്ത വില്യംസണ് ഗാലറിയില്‍ ഇന്ത്യന്‍ ആരാധകരുടെ പ്രകോപണ കെണിയില്‍ ഒടുവില്‍ വീഴുകയായിരുന്നു. പതിഞ്ഞ താളത്തില്‍ ബാറ്റു ചെയ്ത വില്യംസന്റെ രീതി ഗാലറിയില്‍ ആരാധകര്‍ക്കു പലര്‍ക്കും ഇഷ്ടമായില്ലെന്നു പ്രതികരണങ്ങളില്‍നിന്നു വ്യക്തമായിരുന്നു.
ഇതിനിടെ ഗാലറിയിലെ ചിലര്‍ ‘ബോറിംഗ് കെയ്ന്‍’ എന്ന് തുടര്‍ച്ചയായി വിളിച്ചുപറയുന്നുണ്ടായിരുന്നു. ഇതില്‍ അസ്വസ്തനായ വില്യംസണ്‍ പിന്നീട് വമ്പന്‍ ഷോട്ടുകള്‍ക്ക് ശ്രമിക്കുന്നത് കാണാനായി. ഇത് വിക്കറ്റിലേക്കും നയിച്ചു. ഇഷാന്ത് ശര്‍മയുടെ പന്തില്‍ വിരാട് കോഹ്ലിക്ക് ക്യാച്ച് നല്‍കിയാണ് വില്യംസണ്‍ പുറത്തായത്.
മത്സരത്തില്‍ 177 പന്തുകള്‍ നേരിട്ട വില്യംസണ്‍ 49 റണ്‍സെടുത്താണെടുത്തത്. വില്യംസന്റെ ചെറുത്തുനില്‍പ്പാണ് കിവീസിന് ഇന്ത്യയ്‌ക്കെതിരെ 32 റണ്‍സ് ലീഡ് സ്വന്തമാക്കാനും സഹായിച്ചത്. രണ്ടാം ഇന്നിംഗ്സില്‍ ബാറ്റിംഗിനിറങ്ങിയ ഇന്ത്യ രണ്ടിന് 64 റണ്‍സെന്ന നിലയിലാണ്. ഇതോടെ നിലവില്‍ ഇന്ത്യ 32 റണ്‍സ് മുന്നിലാണ്.