ക്യാപ്റ്റനും കോച്ചും എന്ത് പറഞ്ഞ് ന്യായീകരിക്കും, നിര്‍ഭാഗ്യം എന്ന് പറഞ്ഞു ഒഴിയുന്ന ഒരു തോല്‍വി അല്ല ഇന്ത്യക്കിത്

അജ്മല്‍ നിഷാദ്

മേജര്‍ ഐസിസി ട്രോഫി ഇല്ലേ എന്ന് പറഞ്ഞു ഇനി ആരും വരില്ലല്ലോ അല്ലെ. കിവികള്‍ നേടി, പൊരുതി തന്നെ

കേട്ട് കേള്‍വി പോലുമില്ലാത്ത ബൗണ്ടറി കണക്കില്‍ നഷ്ടപ്പെട്ടു പോയ ഏകദിന ലോക കിരീടത്തിന് പകരം പ്രഥമ ഐസിസിയുടെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ് തന്നെ അവര്‍ നേടി കഴിഞ്ഞു.

സകല മേഖലയിലും എതിരാളിയെ പിന്നിലാക്കി കൊണ്ടുള്ള മികച്ച പ്രകടനം

അപ്പോളും പിച്ചിനേയും കാലാവസ്ഥയേയും മനസിലാക്കാതെ ടീം ഇട്ട ഇന്ത്യന്‍ ക്യാപ്റ്റനും കോച്ചും ഈ തോല്‍വിയെ എന്ത് പറഞ്ഞു ന്യായീകരിക്കും എന്നതിനായി കാതോര്‍ത്തിരിക്കാം.

അഭിനന്ദനങ്ങള്‍ ലോക ചാമ്പ്യന്‍സ്

ബിജെ വാട്‌ലിംഗ് എന്നാ പോരാളിക്ക് മനോഹരമായൊരു യാത്രയയപ്പ് കൂടിയായി. ഓര്‍മ വെച്ച നാള്‍ മുതല്‍ കാണുന്ന ടെയ്‌ലറിനും ഒരു ഐസിസി ട്രോഫി അയാളുടെ കാരീര്‍ ലെ അവസാനം അയാള്‍ തന്നെ നേടി എടുത്തു എന്നതും സന്തോഷം ഉളവാക്കുന്നത് ആണ്. വില്ലി സൗത്തി ബോള്‍ട്ട് ജാമി വാഗ്‌നര്‍ ലാതം അങ്ങനെ എല്ലാരും അത് അര്‍ഹിച്ചിരുന്നു

കേവലം നിര്‍ഭാഗ്യം എന്ന് പറഞ്ഞു ഒഴിയുന്ന ഒരു തോല്‍വി അല്ല ഇന്ത്യക്കിത്. ബാറ്റിസ്മാന്മാര്‍ എല്ലാം നിറം മങ്ങിയപ്പോള്‍ അശ്വിന്‍ ഉള്ളപ്പോള്‍ ജഡേജ എന്തിനായിരുന്നു എന്ന ചോദ്യം അവര്‍ തന്നെ ചോദിക്കേണ്ടി ഇരിക്കുന്നു.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

 

You Might Also Like