; )
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ പരാജയത്തന് പിന്നാലെ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രിയ്ക്ക് സ്ഥാനം നഷ്ടമായേക്കും. ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനു ശേഷം ഇന്ത്യന്‍ ടീമുമായുള്ള ശാസ്ത്രിയുടെ കരാര്‍ അവസാനിക്കുകയാണ്. ഇതോടെ പുതിയ കോച്ചിനെ നിയമിക്കാനുളള നീക്കമാണ് ഗാംഗുലി പ്രസിഡന്റായ ബിസിസിഐ ഭരണ സമിതി നടത്തുന്നത്.
60 വയസ്സ് വരെയാണ് ടീമിന്റെ സപ്പോര്‍ട്ട് സ്റ്റാഫിന്റെ പരമാവധി പ്രായപരിധിയായി ബിസിസിഐ നിശ്ചയിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ 59 കാരനായ ശാസ്ത്രിയ്ക്ക് ഇനിയൊരു അവസരം കൂടി ബിസിസിഐ നല്‍കുന്ന കാര്യം സംശയമാണ്. കൂടാതെ ശാസ്ത്രിയോടു ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിക്ക് അത്ര താല്‍പ്പര്യമില്ലെന്നതും പരസ്യമായ രഹസ്യമാണ്.

ശ്രീലങ്കന്‍ പര്യടനത്തില്‍ രാഹുല്‍ ദ്രാവിഡിനെ കോച്ചായി നിശ്ചയിച്ചത് ശാസ്ത്രിയുടെ പകരക്കാരന്‍ ആക്കാന്‍ കഴിയുമോ എന്ന പരീക്ഷണത്തിന് കൂടിയാണ്. ശ്രീലങ്കയില്‍ ദ്രാവിഡ് അത്ഭുതങ്ങള്‍ കാണിച്ചാല്‍ ഒക്ടോബറോടെ ഇന്ത്യയുടെ മുഖ്യപരിശീലകനായി ദ്രാവിഡ് അവരോധിക്കപ്പെടും.
അതെസമയം ശാസ്ത്രി കോച്ചായി തുടരണമെന്നു തന്നെയായിരിക്കും ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും ഇന്ത്യന്‍ താരങ്ങളും ആഗ്രഹിക്കുന്നത്. കാരണം ശാസ്ത്രിയുമായി അത്രയും അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ് ടീമിലുള്ളവര്‍. എന്നാല്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യയുടെ പരാജയവും എട്ടു വര്‍ഷമായി ഒരു ഐസിസി കിരീടം പോലുമില്ലാത്തതും ശാസ്ത്രിയ്ക്ക് മുന്നില്‍ വഴിയടച്ചരിക്കുകയാണ്.
നാലു വര്‍ഷങ്ങള്‍ക്കു മുമ്പാണ് അനില്‍ കുംബ്ലെയ്ക്കു പകരം ശാസ്ത്രി ഇന്ത്യന്‍ ടീമിന്റെ പരിശീലകസ്ഥാനത്തേക്കു വന്നത്.