ഇവിടേയാണ് ധോണിയെ പൂവിട്ട് പൂജിക്കാന്‍ തോന്നുന്നത്, കോഹ്ലിയെന്ന ദുരന്ത നായകന്‍
ലോക ടെസ്്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കൂടി ടീം ഇന്ത്യ പരാജയപ്പെട്ടതോടെ ഐസിസി ടൂര്‍ണമെന്റുകളില്‍ ടീം ഇന്ത്യയ്ക്ക് കിരീട വരള്‍ച്ച തുടരുകയാണ്. 2013ല്‍ മഹേന്ദ്ര സിംഗ് ധോണിയ്ക്ക് കീഴില്‍ ചാമ്പ്യന്‍സ് ട്രോഫി നേടിയതിന് ശേഷം ഐസിസി ടൂര്‍ണമെന്റുകളില്‍ ഇതുവരെ കിരീടം നേടാനായിട്ടില്ല. ഇപ്പോഴിതാ പ്രഥമ ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും ഇന്ത്യ തോല്‍വി ഏറ്റുവാങ്ങിയിരിക്കുന്നു.
2014ലെ ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ തോറ്റതാണ് ആദ്യ തിരിച്ചടി. തൊട്ടടുത്ത വര്‍ഷം ഏകദിന ലോകകപ്പിന്റെ സെമിഫൈനലില്‍ പുറത്തായി. 2016ലെ ട്വന്റി 20 ലോകകപ്പിലും സെമിഫൈനലില്‍ വീണു. 2017ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ തോല്‍വി വഴങ്ങി.
2019ലെ ഏകദിന ലോകകപ്പില്‍ സെമിഫൈനലില്‍ മടങ്ങിയത് മറ്റൊന്ന്. ഇതാണ് 2013ന് ശേഷം ഐസിസി ടൂര്‍ണമെന്റുകളില്‍ ടീം ഇന്ത്യയുടെ പ്രകടനം.
ഇതോടെ ഐസിസി കിരീടമില്ലാത്ത് നായകന്‍ എന്ന കളങ്കവും പേറികൊണ്ടാണ് വിരാട് കോഹ്ലി ഇന്ത്യയെ നയ്ക്കുന്നത്. മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയ്ക്ക് കീഴില്‍ ഇന്ത്യ രണ്ട് ലോകകപ്പുകളും ചാമ്പ്യന്‍സ് ട്രോഫിയുമെല്ലാം നേടിയപ്പോഴാണ് കോഹ്ലി ദയനീയമായി ഐസിസി ട്രോഫികളില്‍ പരാജയപ്പെുന്നത്. ഇനി വരാനിരിക്കുന്ന ട്വന്റി 20 ലോകകപ്പ് കോഹ്ലിക്കും ടീം ഇന്ത്യക്കും കിരീടമുയര്‍ത്താനുള്ള അവസാന അവസരം..
ഇംഗ്ലണ്ടിലെ സതാംപ്ടണില്‍ നടന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയെ എട്ട് വിക്കറ്റിന് ന്യൂസിലന്‍ഡ് തകര്‍ക്കുകയായിരുന്നു. സ്‌കോര്‍: ഇന്ത്യ 217 & 170, ന്യൂസിലന്‍ഡ് 249 & 140/2. രണ്ടാം ഇന്നിംഗ്സില്‍ 139 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലന്‍ഡ് രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം മറികടന്നു. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ (52*), റോസ് ടെയ്ലര്‍ (47*) എന്നിവരാണ് വിജയം എളുപ്പമാക്കിയത്. രണ്ടിന്നിംഗ്സിലുമായി ഏഴ് വിക്കറ്റ് നേടിയ പേസര്‍ കെയ്ല്‍ ജാമീസണാണ് ഫൈനലിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്.