രാഹുലടക്കം പ്രമുഖര്‍ പുറത്ത്, അവന്‍ തിരിച്ചെത്തി, ഫൈനലിനുളള ടീമിനെ പ്രഖ്യാപിച്ച് ഇന്ത്യ

Image 3
CricketTeam India

പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുളള സ്‌ക്വാഡിനെ പ്രഖ്യാപിച്ച് ബിസിസിഐ. 15 അംഗ ടീമിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചിരിക്കുന്നത്. രവീന്ദ്ര ജഡേജ ടീമില്‍ തിരിച്ചെത്തിയതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.

ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍, കെഎല്‍ രാഹുല്‍ എന്നിവര്‍ ടീമില്‍ ഇടംപിടിച്ചില്ല. പേസര്‍ ശാര്‍ദൂല്‍ താക്കൂര്‍, അക്ഷര്‍ പട്ടേല്‍, വാഷിങ്ടന്‍ സുന്ദര്‍ എന്നിവര്‍ക്കും പുറത്തായി .

അതേ സമയം ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ സ്ഥാനം നിലനിര്‍ത്തി. പരിക്കിനെത്തുടര്‍ന്ന് ഇംഗ്ലണ്ട് പരമ്പര നഷ്ടമായ രവീന്ദ്ര ജഡേജയെയും മടക്കി വിളിച്ചിട്ടുണ്ട്. ജസ്പ്രിത് ഭുംറ, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ് എന്നിവരാകും പേസര്‍മാര്‍.

ഈ മാസം 18ന് ഇംഗ്ലണ്ടിലെ സതാംപ്ടനിലാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ നടക്കുന്നത്. ന്യൂസിലന്‍ഡുമായാണ് ഫൈനലില്‍ ഇന്ത്യ ഏറ്റ് മുട്ടുന്നത്. ഇംഗ്ലണ്ടിനെ സ്വന്തം നാട്ടില്‍ പരമ്പരയില്‍ തോല്‍പിച്ചാണ് ന്യൂസിലന്‍ഡിന്റെ വരവ്. ഇന്ത്യയാകട്ടെ പരസ്പരം രണ്ട് ടീമുകളായി തിരിഞ്ഞ് പരിശീലനത്തിലേര്‍പ്പെട്ടാണ് ഫൈനലിന് ഒരുങ്ങുന്നത്.

ഇന്ത്യന്‍ ടീം: വിരാട് കോഹ്ലി (ക്യാപ്റ്റന്‍), അജിന്‍ക്യ രഹാനെ, രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, ഹനുമ വിഹാരി, ഋഷഭ് പന്ത്, വൃദ്ധിമാന്‍ സാഹ, രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, ജസ്പ്രിത് ബുമ്ര, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്.