വലിയ ടാസ്‌ക്കാണ് മധ്യനിരയെ കാത്തിരിക്കുന്നത്, അതിജീവിക്കണമെങ്കില്‍ ആ അത്ഭുതങ്ങള്‍ സംഭവിക്കണം

പ്രണം കൃഷ്ണ
ഇന്ന് ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് ആദ്യ കടമ്പ എന്നത് ഫസ്റ്റ് സെഷന്‍ വിക്കറ്റ് നഷ്ടം കൂടാതെ അതിജീവിക്കുക എന്നതാണ്. അപ്പോഴും ഓവര്‍ ഡിഫന്‍സീവ് ആയി കളിച്ച് വിക്കറ്റ് കൂടി പോയാല്‍ ഇന്നലെ ആദ്യ സെഷനില്‍ ന്യൂസിലാന്‍ഡിനു സംഭവിച്ചത് പോലെ റണ്ണും ഇല്ല, വിക്കറ്റും പോയി എന്ന അവസ്ഥയും ആവും.
ന്യൂസിലാന്‍ഡിന്റെ ലോവര്‍ ഓര്‍ഡറില്‍ ജാമിസനും, സൗത്തിയും ഒക്കെ ഉണ്ടായിരുന്നതിനാല്‍ അവര്‍ വലിയ പരിക്ക് ഏല്‍ക്കാതെ രക്ഷപ്പെട്ടു. എന്നാല് നമ്മുടെ ലോവര്‍ ഓര്‍ഡറില്‍ ഉള്ളതാവട്ടെ ഇഷാന്തും, ഷാമിയും ഒക്കെയും.
വിക്കറ്റ് നഷ്ടപ്പെടാനും പാടില്ല, എന്നാല് റണ്‍ കണ്ടെത്തുകയും വേണം എന്ന ടാസ്‌കാണ് ഇന്ന് ഇന്ത്യന്‍ മധ്യനിരയ്ക്ക് മുന്നില്‍ ഉള്ളത്.
കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്