രോഹിത്തിനെ ഉപദേശിച്ച് കോഹ്ലി, പന്തെറിഞ്ഞും ദൗര്‍ബല്യം ചൂണ്ടികാട്ടിയും നായകന്‍, അപൂര്‍വ്വ കാഴ്ച്ച

പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലാന്‍ഡിനെ നേരിടുന്ന ഇന്ത്യയ്ക്കായി ഏറ്റവും മികച്ച പ്രകടനം നടത്താന്‍ ഓപ്പണര്‍ രോഹിത് ശര്‍മയെ നായകന്‍ വിരാട് കോഹ്ലി സഹായിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. നെറ്റ്സില്‍ രോഹിത്തിനെതിരേ കോഹ്ലി നിരന്തരം ബൗള്‍ ചെയ്യുന്നതിന്റെയും ഇടയ്ക്കു അടുത്തു ചെന്നു ഉപദേശിക്കുന്നതുമായ വീഡിയോ ആണ് പുറത്ത് വന്നത്.
ഇതോടെ ഈ കാഴ്ച്ചകള്‍ സമൂഹമാധ്യമങ്ങളില്‍ു വൈറലാവുകയും ചെയ്തു.
https://twitter.com/JustinOffcl_/status/1405817016091496449?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1405817016091496449%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.hindustantimes.com%2Fcricket%2Fvirat-kohli-giving-tips-to-ind-opener-for-success-in-england-ahead-of-wtc-final-101624009364757.html
നേരത്തേ കോഹ്ലിയും രോഹിത്തും തമ്മില്‍ അത്ര രസത്തില്‍ ആയിരുന്നില്ലെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഏറ്റവും അടുത്ത സുഹൃത്തുക്കളായി ഇരുവരും മാറിയിരിക്കുകയാണ്. ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ നടന്ന കഴിഞ്ഞ പരമ്പരയ്ക്കിടെയായിരുന്നു കോഹ്ലിയും രോഹിത്തും പിണക്കം മറന്ന് കൂട്ടുകാരായത്. കോച്ച് രവി ശാസ്ത്രിയുടെ ഇടപെടലായിരുന്നു ഇതിനു പിന്നില്‍. ശാസ്ത്രി തന്നെ ഇക്കാര്യം പിന്നീട് വെളിപ്പെത്തുകയുണ്ടായി.
ഇംഗ്ലണ്ടില്‍ ടെസ്റ്റ് ഓപ്പണറായി രോഹിത് ഇന്ത്യക്കു വേണ്ടി കളിക്കുന്ന ആദ്യ മല്‍സരം കൂടിയാണ് ന്യൂസിലാന്‍ഡിനെതിരായ ഫൈനല്‍. നാട്ടില്‍ ടെസ്റ്റ് ഓപ്പണറായി ഗംഭീര പ്രകടനം നടത്തിയ ഹിറ്റ്മാന്‍ ഇനി ഇംഗ്ലണ്ടിലും ഈ ഫോം ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയിലാണ്.
ന്യൂസിലാന്‍ഡിനെതിരായ ഫൈനലിന് ശേഷം ഇംഗ്ലണ്ടുമായി അഞ്ചു ടെസ്റ്റുകളുടെ പരമ്പരയും ഇതിനു പിന്നാലെ അദ്ദേഹത്തെ കാത്തിരിക്കുന്നുണ്ട്. അതുകൊണ്ടു തന്നെയാണ് രോഹിത്തിന് ഉപദേശം നല്‍കാന്‍ കോഹ്ലി തന്നെ നേരിട്ടിറങ്ങിയത്.