ജയിച്ചാലും ഇന്ത്യ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പുറത്തായേക്കാം, വലിയ തിരിച്ചടി വരുന്നു

ചെന്നൈയില്‍ നടന്ന രണ്ടാം ടെസ്റ്റ് ജയിച്ചതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്കുളള പ്രതീക്ഷ ഇന്ത്യ സജീവമാക്കിയിരിക്കുകയാണല്ലോ. അവശേഷിക്കുന്ന മത്സരങ്ങളില്‍ ഒരു ജയവും ഒരു സമനിലയും സ്വന്തമാക്കിയാല്‍ ഇന്ത്യയ്ക്ക് ലോഡ്‌ലില്‍ നടക്കുന്ന ഫൈനലില്‍ ന്യൂസിലന്‍ഡിനെ നേരിടാനുളള യോഗ്യത ലഭിക്കും.

എന്നാല്‍ ചെപ്പോക്കില്‍ രണ്ടാം ടെസ്റ്റിനായി ഉയരുന്ന വിവാദങ്ങള്‍ ഇന്ത്യയ്ക്ക് ഇപ്പോള്‍ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. ചെപ്പോക്കിലെ വിക്കറ്റ് മോശം എന്ന് റേറ്റ് ചെയ്താല്‍ ഐസിസി നിയമം അനുസരിച്ച് ഇന്ത്യക്ക് പോയിന്റ് നഷ്ടമാവും. ചെപ്പോക്കിലെ പിച്ച് മോശമായി റേറ്റ് ചെയ്താല്‍ മൂന്ന് പോയിന്റാണ് ഇന്ത്യക്ക് നഷ്ടമാവുക.

ഇത് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് തിരിച്ചടിയാവും. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ നിലവില്‍ 69.7 പോയിന്റോടെ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. മൂന്ന് പോയിന്റ് നഷ്ടമായാല്‍ ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ സാധ്യതകള്‍ അവസാനിക്കും

ടെസ്റ്റ് നിലവാരം വെച്ച് അളക്കുമ്പോള്‍ ചെന്നൈയിലെ പിച്ച് അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് ഓസ്ട്രേലിയന്‍ മുന്‍ താരമായ മാര്‍ക്ക് വോ ഉള്‍പ്പെടെയുള്ളവര്‍ അഭിപ്രായപ്പെട്ടിരുന്നു.

എന്നാല്‍ പിച്ചില്‍ നിന്ന് അപകടകരമായ നിലയില്‍ ബൗണ്‍സ് ഉയര്‍ന്നില്ലെന്നുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് ഇന്ത്യന്‍ സ്പിന്നര്‍ അക്സര്‍ പട്ടേല്‍ ഉള്‍പ്പെടെയുള്ളവര്‍ എത്തിയിരുന്നു. വിദേശത്ത് സീം അനുകൂലമായ പിച്ച് നിങ്ങള്‍ ഒരുക്കുമ്പോള്‍ ഞങ്ങള്‍ അവിടെ പരാതി പറയാറില്ലെന്നും അക്സര്‍ ചൂണ്ടിക്കാണിച്ചിരുന്നു.

You Might Also Like