ടെസ്റ്റ് ലോകകപ്പിന് അടിമുടി മാറ്റം, ഇനി പുതിയ പോയന്റ് സിസ്റ്റം

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം സീസണില്‍ പോയന്റ് സിസ്റ്റത്തിന് മാറ്റം. കഴിഞ്ഞ സീസണില്‍ നിന്ന് വ്യത്യസ്തമായി ഒരോ മത്സരത്തിനും പോയന്റ് നല്‍കുന്ന രീതിയാണ് ഇത്തവണ ഐസിസി സ്വീകരിക്കുക. പ്രഥമ സീസണില്‍ ഒരു പരമ്പരയ്ക്കായിരുന്നു പോയന്റ്.

ഇതോടെ ഒരു ടെസ്റ്റ് മത്സരം വിജയിച്ചാല്‍ 12 പോയന്റ് ഒരു ടീമിന് ലഭിക്കും. സമനിലയായാല്‍ നാലും മത്സരം ടൈ ആയാല്‍ ആറും പോയന്റായിരിക്കും ഇരു ടീമിനും ലഭിക്കുക.

കഴിഞ്ഞ തവണ പോയന്റ് വിതരണം കളിയ്ക്കുന്ന പരമ്പര ആശ്രയിച്ചായിരുന്നു ലഭിച്ചിരിന്നത്. എത്ര വലുതും ചെറുമായ പരമ്പരയായാലും ഒരു പരമ്പരയ്ക്ക് മൊത്തത്തില്‍ 120 പോയന്റാണ് ഉണ്ടായിരുന്നത്.

അതെസമയം കഴിഞ്ഞ വര്‍ഷത്തെ സമാനമായ രീതിയില്‍ പോയന്റുകളുടെ ശതമാനം കണക്കാക്കിയായിട്ടാകും ഇപ്രാവശ്യവും റാങ്കിംഗ് സിസ്റ്റം നടപ്പിലാക്കുക. കോവിഡ് സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ എല്ലാ പരമ്പരകളും നടത്താനാകുമോയെന്ന് ഉറപ്പില്ലാത്തതിനാലാണ് ഈ നില തുടരാന്‍ സ്വീകരിച്ചത്.

ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയോടെയാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം സീസണ്‍ തുടങ്ങുക. ഓഗസ്റ്റ് 2021 മുതല്‍ ജൂണ്‍ 2023 വരെയുളള കാലയളവിലാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം പതിപ്പ് നടക്കുക.

You Might Also Like