ലോകടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ നിര്‍ണ്ണായക മാറ്റങ്ങള്‍ വരുത്തി ഐസിസി

കോവിഡ് വൈറസിന്റെ പ്രത്യേക സാഹചര്യത്തില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ വലിയ മാറ്റങ്ങള്‍ വരുത്തി ഇന്റനാഷണല്‍ ക്രിക്കറ്റ് അസോസിയേഷന്‍. ഇത് പ്രകാരം ഇതുവരെ മൊത്തം ലഭിച്ച പോയന്റുകളുടെ ശതമാനം കണക്കാക്കിയാകും ഫൈനലിസ്റ്റുകളെ തീരുമാനിക്കുക.

കോവിഡ് ബാധയെ തുടര്‍ന്ന്് നിരവധി ടെസ്റ്റ് പരമ്പരകള്‍ റദ്ദാക്കപ്പെട്ട സാഹചര്യത്തിലാണ് ഐസിസി ഇത്തരമൊരു തീരുമാനം എടുത്തത്. മാത്രമല്ല പുതുതായി രണ്ട് സെമിഫൈനല്‍ മത്സരങ്ങള്‍ കൂടി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഉണ്ടാകും. ഈ അടുത്ത് നടക്കുന്ന ഐ.സി.സി ബോര്‍ഡ് മീറ്റിംഗില്‍ ആണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകുക. ഇതോടെ മുന്‍ നിശ്ചയിച്ച പ്രകാരം ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ അടുത്ത വര്‍ഷം ലോഡ്‌സില്‍ തന്നെ നടക്കും.

പുതിയ നീക്കം ഇന്ത്യയ്ക്ക് ഏറെ അനുഗ്രഹമാണ്. നിലവില്‍ നാല് പരമ്പരകള്‍ കളിച്ച ഇന്ത്യയാണ് 360 പോയന്റുമായി മുന്നിലുളളത്. ഏഴ് ജയവും രണ്ട് തോല്‍വിയുമാണ് ഇന്ത്യയുടെ സമ്പാദ്യം. 2.011 ആണ് ആര്‍പഡബ്യു റെയ്റ്റ്. രണ്ടാം സ്ഥാനത്തുളള ഓസ്‌ട്രേലിയക്ക് 296ഉം മൂന്നാം സ്ഥാനത്തുളള ഇംഗ്ലണ്ടിന് 292 പോയന്റുമാണ് ഉളളത്.

ന്യൂസിലന്‍ഡ് (180), പാകിസ്ഥാന്‍ (166), ശ്രീലങ്ക (80) എന്നിങ്ങനെയാണ് തുടര്‍ന്നുളള സ്ഥാനങ്ങളിലെ ടീമുകളുടെ പോയന്റ് നില.

You Might Also Like