ലോകകപ്പ് സൂപ്പര്‍ ലീഗ് പട്ടിക, നാണംകെട്ട് ഇന്ത്യ, അഫ്ഗാനിനും പിന്നില്‍, കടുവക്കുതിപ്പ്

Image 3
CricketCricket News

ഏകദിന ലോകകപ്പ് സൂപ്പര് ലീഗ് പട്ടികയില്‍ ബംഗ്ലാദേശിന്റെ കുതിപ്പ്. ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കിയതോടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തേയ്ക്കാണ് ബംഗ്ലാദേശ് എത്തിയിരിക്കുന്നത്.

അതെസമയം ടീം ഇന്ത്യ എട്ടാം സ്ഥാനത്താണ് ഏന്നത് ഞെട്ടിക്കുന്നതാണ്. അഫ്ഗാന്‍ വരെ ഇന്ത്യയ്ക്ക് മുന്നിലാണ്.

നിലവില്‍ ബംഗ്ലാദേശിന് എട്ട് മത്സരങ്ങളില്‍ നിന്ന് 50 പോയിന്റാണുള്ളത്. 5 മത്സരങ്ങള്‍ ടീം വിജയിച്ചപ്പോള്‍ 3 എണ്ണത്തില്‍ ടീം പരാജയം ഏറ്റുവാങ്ങി. ഇംഗ്ലണ്ട്, പാകിസ്ഥാന്‍, ഓസ്ട്രേലിയ എന്നീ ടീമുകളാണ് യഥാക്രമം രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങളില്‍. മൂന്ന് ടീമുകള്‍ക്കും 40 പോയിന്റാണുള്ളത്.

ന്യൂസിലാണ്ട്, അഫ്ഗാനിസ്ഥാന്‍, വെസ്റ്റീന്‍ഡീസ് എന്നിവര്‍ 30 പോയിന്റ് വീതം നേടി അഞ്ച്, ആറ്, ഏഴ് സ്ഥാനങ്ങളില്‍ നിലകൊള്ളുമ്പോള്‍ 29 പോയിന്റുമായി എട്ടാം സ്ഥാനത്താണ് ഇന്ത്യ.

പത്ത് പോയിന്റുമായി സിംബാബ്വേയും അയര്‍ലണ്ടും ഒമ്പതും പത്തും സ്ഥാനങ്ങളില്‍ നില്‍ക്കുമ്പോള്‍ 9 പോയിന്റുള്ള ദക്ഷിണാഫ്രിക്ക 11 ാം സ്ഥാനത്താണ്. 12ാം സ്ഥാനത്തുള്ള ശ്രീലങ്കയ്ക്ക് -2 പോയിന്റാണ് ഉള്ളത്. ശ്രീലങ്കയ്‌ക്കെതിരെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ആദ്യ രണ്ട് കളിയും ജയിച്ചാണ് ബംഗ്ലാദേസ് വരുതിയിലാക്കിയിരിക്കുന്നത്. ഇനി ഒരു മത്സരം കൂടി പരമ്പരയിലുണ്ട്.