ക്രിക്കറ്റിനെ അമ്പരപ്പിക്കുന്ന ഫ്‌ളോറിന്‍ എന്ന വിചിത്ര ക്രിക്കറ്റര്‍, അടുത്ത സൂപ്പര്‍ സ്റ്റാര്‍
റെയ്‌മോന്‍ റോയ് മാമ്പിള്ളി
പാവേല്‍ ഫ്‌ളോറിന്‍ എന്ന ക്രിക്കറ്ററെ കുറിച്ച് കേട്ടിട്ടുണ്ടോ ?
റുമാനിയന്‍ ഇന്റെര്‍നാഷണല്‍ ക്രിക്കറ്റ് ഓള്‍റൗണ്ടര്‍ ആയ പാവേല്‍ ഫ്‌ളോറിന്‍ ശ്രദ്ധ നേടിയത് 2019 ല്‍ അയാള്‍ കളിച്ച ഒരു മത്സരത്തിലെ അയാളുടെ ബൗളിങ്ങ് ആക്ഷനലൂടെയാണ്…. 2020ല്‍ അയാളുടെ ഈ മത്സരത്തിലെ ബൗളിങ്ങ് വീഡിയോ വൈറലായി.. ഒറ്റയടിക്ക് തമാശ ആയി തോന്നാവുന്ന അയാളുടെ ആക്ഷന്‍ ചിലര്‍ക്കെല്ലാം പരിഹാസമായിരുന്നെങ്കിലും ഷെയിന്‍ വോണ്‍, ജോഫ്ര ആര്‍ച്ചര്‍ പോലുള്ളവര്‍ അയാളെ അഭിനന്ദിച്ചു രംഗത്ത് വന്നു…
‘ഒരുപക്ഷേ ഒരു പാട് പേര്‍ പറയുന്നുണ്ടാകാം എന്റെ ബൗളിങ്ങ് ആക്ഷന്‍ സുന്ദരമല്ല…. എന്റെ ബൗളിങ്ങ് അത്രയേറെ ഫലപ്രദമല്ല എന്ന്… പക്ഷേ ഞാനത് കാര്യമാക്കുന്നില്ല… കാരണം ഞാന്‍ സ്‌നേഹിക്കുന്നത് ക്രിക്കറ്റിനെയാണ്…. ആ കളിയോടുള്ള സ്‌നേഹം മാത്രമാണ് എന്റെ മതം”…
റുമനിയ പോലുള്ള ഒരു രാജ്യത്ത് നിന്ന് ഒരാള്‍ ക്രിക്കറ്റ് കളിക്കാരനാകണമെങ്കില്‍ അയാളുടെ കളിയോടുള്ള പ്രണയം നമ്മുക്ക് തിരിച്ചറിയാമല്ലോ….എന്തായാലും ഈ വീഡിയോയെ തുടര്‍ന്ന് മെല്‍ബോണിലെ അതിപുരാതന ക്രിക്കറ്റ് ക്‌ളബായ സറേ ഹില്‍സ് ക്രിക്കറ്റ് ക്‌ളബിന് കളിക്കാന്‍ അയാള്‍ക്ക് അവസരം ലഭിച്ചു….
മാത്രമല്ല , ലോര്‍ഡ്‌സ് പ്രസിഡണ്ട് ബോക്‌സിലേക്ക് അയാള്‍ക്ക് ക്ഷണം കിട്ടി….
ഈ മാസം അയാള്‍ ട്വിറ്ററില്‍ കുറിച്ച വാക്കുകള്‍ അയാളുടെ കളിയോടുള്ള പാഷന്‍ എത്രയെന്ന് സൂചിപ്പിക്കുന്നതാണ്….
”I have been driving for the last 2 months on every weekend.
A total drive of 16 hours for 1150 km/weekend. That makes a total drive of 128 hours of 9200 km, just to train and play cricket!
A distance between London and Tokyo!
കടപ്പാട്: സ്‌പോട്‌സ് ഡിപ്പോര്‍ട്ട്‌സ്