പ്രധാനമന്ത്രിയുമൊത്ത് പ്രഭാത ഭക്ഷണം, പിന്നാലെ ലോകകപ്പുമായി വിക്ടറി മാര്‍ച്ച്, രാജ്യം ടീം ഇന്ത്യയെ കാത്തിരിക്കുന്നു

Image 3
CricketTeam India

ടി20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങള്‍ വ്യാഴായിച്ച പുലര്‍ച്ചെ രാജ്യത്ത് തിരിച്ചെത്തും. ചുഴലിക്കൊടുങ്കാറ്റിനെത്തുടര്‍ന്ന് ബാര്‍ബഡോസില്‍ കുടുങ്ങിയ ഇന്ത്യന്‍ ടീം അംഗങ്ങളെയും അവരുടേ കുടുംബാംഗങ്ങളേയും മാധ്യമപ്രവര്‍ത്തകരെയും നാട്ടില്‍ എത്തിക്കാനായി ബിസിസിഐ പ്രത്യേക ചാര്‍ട്ടേര്‍ഡ് വിമാനം ഏര്‍പ്പെടുത്തിയിരുന്നു.

വ്യാഴായിച്ച പുലര്‍ച്ചെ ഇന്ത്യന്‍ ടീം അംഗങ്ങള്‍ ഡല്‍ഹി വിമാനത്താവളത്തില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അവിടെ നിന്നും ലോകകിരീടവുമായി പ്രധാനമന്ത്രിയെ സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ ടീം അംഗങ്ങള്‍ പ്രധാനമന്ത്രിയ്‌ക്കൊപ്പമാണ് പ്രഭാത ഭക്ഷണം കഴിക്കുക. അതിനുശേഷ തുറന്ന ബസില്‍ സ്വീകരണം ഏറ്റുവാങ്ങാനായി മുംബൈയിലേക്ക് പോകും.

മുംബൈ വാംഖഡെ സ്റ്റേഡിയത്തിലേ തുറന്ന ബസില്‍ കിരീടവുമായി വിക്ടറി മാര്‍ച്ച് നടത്തി എത്തുന്ന ടീം അംഗങ്ങള്‍ സ്റ്റേഡിയത്തില്‍ ഒരുക്കുന്ന വിജയാഘോഷത്തിലും പങ്കെടുക്കും.

ഇന്ത്യന്‍ ടീമിന്റെ വ്യാഴായിച്ചത്തെ ഷെഡ്യൂള്‍ ഇങ്ങനെ

  • 6 മണിക്ക് ബാര്‍ബഡോസില്‍ നിന്നുള്ള വിമാനം ഡല്‍ഹി രാജ്യാന്തര വിമാനത്തവാളത്തിലെത്തും.
  • 9.30ന് ഇന്ത്യന്‍ ടീം അംഗങ്ങള്‍ പ്രധാനമന്ത്രിയുടെ വസതിയിലെത്തും. പ്രധാനമന്ത്രിയുമായി പ്രഭാത ഭക്ഷണം കഴിച്ചതിന് ശേഷം ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ നേരെ മുംബൈയിലേക്ക് പോകും
  • മുംബൈ വിമാനത്താവളത്തില്‍ നിന്ന് ഏകദേശം ഒരു കിലോ മീറ്റര്‍ ദൂരം തുറന്ന ബസില്‍ കിരീടവുമായി വാംഖഡെ സ്റ്റേഡിയത്തിലേക്ക് വിക്ടറി മാര്‍ച്ച് നടത്തും.
  • വാംഖഡെയില്‍ നടക്കുന്ന സ്വീകരണച്ചടങ്ങില്‍ രോഹിത് ലോകകപ്പ് കിരീടം ബിസിസിഐ സെക്രട്ടറി ജയ് ഷാക്ക് കൈമാറും. അതിനുശേഷം ടീം അംഗങ്ങള്‍ അവരവരുടെ നാട്ടിലേക്ക് പിരിയും.
  • ലോകകകപ്പ് ടീമിലുളള സഞ്ജു സാംസണ്‍, ശിവം ദുബെ, യശ്വസി ജയ്‌സ്വാള്‍ എന്നിവര്‍ ഹാരാരെയിലേക്കാണ് വിമാനം കയറുക. മൂവരും സിംബാബ് വെയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കുളള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.