മാക്സിയുടെ ആ ഇന്നിംഗ്സ് ഉറക്കം നഷ്ടപ്പെടുത്തി, ഇനിയെനിക്ക് സുഖമായി ഉറങ്ങാം; പ്രതികാരത്തിന്റെ കഥ പറഞ്ഞ് റാഷിദ് ഖാൻ

Image 3
CricketWorldcup

കഴിഞ്ഞ നവംബറിൽ ഗ്ലെൻ മാക്സ്‌വെൽ അഫ്ഗാനെതിരെ നേടിയ ഇരട്ടസെഞ്ചുറിക്ക് ശേഷം ഉറങ്ങാൻ പറ്റുമായിരുന്നില്ലെന്ന് റാഷിദ് ഖാൻ. എന്നാൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ 21 റൺസ് വിജയത്തിലേക്ക് അഫ്ഗാനിസ്ഥാനെ നയിച്ച ശേഷം റാഷിദിന് ഇനി സുഖമായി ഉറങ്ങാം. ഈ വിജയം അഫ്ഗാനിസ്ഥാന്റെ ലോകകപ്പ് സെമി ഫൈനൽ പ്രതീക്ഷകൾ സജീവമാക്കി. അതോടൊപ്പം, ഓസ്‌ട്രേലിയ 7 വിക്കറ്റ് നഷ്ടത്തിൽ 91 എന്ന നിലയിൽ നിന്നും, 292 റൺസ് പിന്തുടർന്ന വിജയത്തിന് മധുരപ്രതികാരമായും മത്സരം മാറി.

“എനിക്ക് ഇനി നന്നായി ഉറങ്ങാൻ കഴിയുമെന്ന് ഞാൻ കരുതുന്നു. അന്നത്തെ മത്സരം എനിക്ക് ഉറങ്ങാൻ കഴിയാത്ത രാത്രികളാണ് സമ്മാനിച്ചത്. ആ ഇന്നിംഗ്സ് എന്റെ മനസ്സിൽ വന്നുകൊണ്ടിരുന്നു. തീർച്ചയായും, ഞാൻ മുഴുവൻ രാത്രിയും ഉറങ്ങിയില്ല (നവംബർ 7, 2023 ന്) . ഇന്നത്തെ രാത്രിയും ഉറങ്ങുമെന്ന് തോന്നുന്നില്ല. എന്നാൽ അത് സന്തോഷം കാരണമാണ്. മുഴുവൻ ടീമും അത്ര സന്തോഷത്തിലാണ്.
ആ നവംബർ രാത്രിയെക്കുറിച്ച് ഓർത്തുകൊണ്ട് റാഷിദ് പറഞ്ഞു.

അഫ്ഗാനിസ്ഥാൻ പോലെയുള്ള യുദ്ധം കൊണ്ട് തകർന്ന ഒരു രാജ്യത്തിന്, ഈ വിജയം ഒരു ക്രിക്കറ്റ് ടൂർണമെന്റിൽ മുന്നേറുന്നതിനേക്കാൾ എത്രയോ മടങ്ങ് മൂല്യമുള്ളതാണ്. ലോകകപ്പ് ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയ്‌ക്കെതിരെ വിജയം നേടിയതിന്റെ പ്രാധാന്യം റാഷിദ് ഊന്നിപ്പറയുന്നു.

 

“ഒരു ടീം എന്ന നിലയിലും രാഷ്ട്രം എന്ന നിലയിലും ഇത് ഞങ്ങൾക്ക് വലിയ വിജയമാണ്. ഇത് വെറും ഒരു ബൈലാറ്ററൽ ടൂർണമെന്റ് പോലെയല്ല. ഒരു ലോകകപ്പ് മത്സരമാണ്, തീർച്ചയായും ലോകകപ്പിൽ നിങ്ങൾ മികച്ച ടീമിനെ തോൽപ്പിക്കുകയാണ്. അതൊരു മഹത്തായ നേട്ടമാണ്. 2021 ലോകകപ്പിൽ നിങ്ങൾ (ഓസ്‌ട്രേലിയ) വിജയികളാണ്. അതിനാൽ, അത്തരമൊരു ടീമിനെ തോൽപ്പിക്കുന്നത്, ടീമിന് ധാരാളം ഊർജ്ജം നൽകുന്നു”

“ഞാൻ നേരത്തെ സൂചിപ്പിച്ചതുപോലെ, നാട്ടിലെ സന്തോഷത്തിന്റെ ഏക ഉറവിടം ക്രിക്കറ്റാണ്. അഫ്ഗാനിസ്ഥാനിൽ അവശേഷിക്കുന്നതിൽ ആളുകൾക്ക് ആഘോഷിക്കാൻ കഴിയുന്ന ഏക ഉറവിടം ക്രിക്കറ്റ്ആണ്. ആ ഉറവിടം കൂടി നമ്മിൽ നിന്ന് അകറ്റി നിർത്തിയാൽ അഫ്ഗാനിസ്ഥാൻ എവിടെയായിരിക്കുമെന്ന് എനിക്കറിയില്ല. നാട്ടിലുള്ളവർക്ക് ഈ സന്തോഷം നൽകാൻ സാധിക്കുന്നത് ഭാഗ്യമാണെന്ന് ഞാൻ കരുതുന്നു. ആളുകൾക്ക് ആഘോഷിക്കാനും ആ നിമിഷങ്ങൾ ആസ്വദിക്കാനും കഴിയുന്ന ഇത്തരത്തിലുള്ള ഇവന്റുകൾ നാട്ടിൽ അപൂർവ്വമായി മാത്രമേ കാണാറുള്ളൂ. അതാണ് ഈ വിജയത്തിൽ എന്നെ ശരിക്കും തൃപ്തിപ്പെടുത്തുന്ന കാര്യം, ” റാഷിദ് പറഞ്ഞു.

അഫ്‌ഗാനിസ്ഥാന്റെ വിജയം സൂപ്പർ 8-ൽ ഗ്രൂപ്പ് ഒന്നിനെ സജീവമായി നിലനിർത്തുകയും സെമിഫൈനലിലേക്കുള്ള ചരിത്രപരമായ മുന്നേറ്റത്തിന് വഴിയൊരുക്കുകയും ചെയ്യുന്നു. വരുന്ന മത്സരത്തിൽ അഫ്ഗാൻ ബംഗ്ലാദേശിനെ തോൽപ്പിക്കുകയും ഇന്ത്യ ഓസ്‌ട്രേലിയയെ തോൽപ്പിക്കുകയും ചെയ്താൽ അഫ്ഗാൻ സെമികളിക്കും.