ലിവർപൂൾ സൂപ്പർതാരത്തെ സ്വന്തമാക്കാനൊരുങ്ങി വോൾവ്സ്, ഉടൻ കരാറിലെത്തും

ബയേൺ മ്യൂണിക്കിൽ നിന്നും സൂപ്പർ താരം തിയാഗോ അൽകന്റാര പ്രീമിയർ ലീഗ് ശക്തികളായ ലിവർപൂളിലേക്കു ചേക്കേറിയിരിക്കുകയാണ്. ലിവർപൂളിന്റെ മധ്യനിരയിൽ ഇതോടെ താരങ്ങളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ചേംബർലൈൻ, ഫാബിഞ്ഞോ, ജെയിംസ് മിൽനർ, നബി കെയ്റ്റ, ഹെന്റെഴ്സൺ, വൈനാൾഡം എന്നിവരൊക്കെ തന്നെയും തങ്ങളുടെ സ്ഥാനങ്ങൾക്കായി മത്സരിക്കേണ്ടി വരുമെന്നുറപ്പായിരിക്കുകയാണ്.

ഈ അവസരം ഉപയോഗപ്പെടുത്താൻ ശ്രമമാരംഭിച്ചിരിക്കുകയാണ് പ്രീമിയർ ലീഗ് ക്ലബായ വോൾവ്‌സ്. ലിവർപൂളിന്റെ മധ്യനിരതാരമായ അലക്സ് ഓക്സ്ലാഡ്‌ ചേംബർലൈനെയാണ് ചെന്നായ്ക്കൾ നോട്ടമിട്ടിരിക്കുന്നത്. തിയാഗോയുടെ വരവോടെ ടീമിൽ അവസരങ്ങൾ കുറയുമെന്ന് മനസ്സിലാക്കിയ താരം ലിവർപൂൾ വിടാനുള്ള ആലോചനയിലാണ്. താരത്തിന് k കളിക്കാൻ കൂടുതൽ മിനുട്ടുകൾ വോൾവ്‌സ് വാഗ്ദാനം ചെയ്തിട്ടുണ്ട്.

അടുത്ത കാലത്ത് പരിക്കുകൾ താരത്തെ അലട്ടിയിരുന്നെങ്കിലും അതിൽ നിന്നെല്ലാം തിരിച്ചു വന്നിരുന്നു. 2017-ൽ 25 മില്യൺ യൂറോക്കാണ് താരത്തെ ലിവർപൂൾ സ്വന്തമാക്കിയത്. എന്നാൽ താരത്തെ വിറ്റൊഴിവാക്കാൻ ലിവർപൂൾ തയ്യാറാണെന്നാണ് ഡെയിലി മെയിലിന്റെ റിപ്പോർട്ട്‌. പക്ഷെ താരത്തെ വാങ്ങിയപ്പോൾ ചിലവായ തുകയെക്കാൾ ലഭിക്കണമെന്നാണ് ലിവർപൂളിന്റെ ആവശ്യം.പരിക്ക് മൂലം താരത്തിന് പ്രീ സീസൺ മത്സരങ്ങൾ നഷ്ടപ്പെട്ടിരുന്നു.

അതേ സമയം നിലവിൽ ട്രാൻസ്ഫർ വിപണിയിൽ വോൾവ്‌സും ലിവർപൂളും തമ്മിൽ നല്ല ബന്ധമാണ് പുലർത്തുന്നത്. ഡിയഗോ ജോട്ടയെ വോൾവ്‌സിൽ നിന്നും ലിവർപൂൾ ടീമിൽ എത്തിച്ചിരുന്നു. ഒമ്പത് മില്യൺ പൗണ്ട് ആണ് താരത്തിന് വേണ്ടി ലിവർപൂൾ മുടക്കിയത്. ഈ അവസരം മുതലെടുത്തു ചേംബർലൈനെ സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ് വോൾവ്‌സ്.

You Might Also Like