15 താരങ്ങളെ ഒരുമിച്ച് പറഞ്ഞഴിച്ച് ബ്ലാസ്റ്റേഴ്‌സ്, പ്രഖ്യാപനം

കഴിഞ്ഞ സീസണില്‍ കളിച്ച 15 താരങ്ങളെ ഒഴിവാക്കി ഐഎസ്എല്‍ ക്ലബായ കേരള ബ്ലാസ്റ്റേഴ്‌സ്. സോഷ്യല്‍ മീഡിയയിലൂടെയാണ് താരങ്ങളെ ഒഴിവാക്കിയതായി കേരള ബ്ലാസ്‌റ്റേഴ്‌സ് പ്രഖ്യാപനം നടത്തിയത്. ആരാധകരുടെ പ്രിയ താരങ്ങളും ഈ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നതാണ് ഏറെ ശ്രദ്ധേയം.

സാമുവല്‍, ആര്‍ക്വസ്, കല്‍ദേറ, ദ്രോബാറോവ്, ജയ്‌റോ, മുഹമ്മദ് റാക്കിബ്, മെസി ബൗളി, മുസ്തഫ, സുയ്വേര്‍ലോന്‍, മുഹമ്മദ് റാഫി, പ്രീതം സിംഗ്, രാജു ഗെയ്ക്ക് വാദ് എന്നിവരേയാണ് ബ്ലാസ്റ്റേഴ്‌സ് ഈ സീസണില്‍ ഒഴിവാക്കിയിരിക്കുന്നത്. ഇതില്‍ പലരും നേരത്തെ തന്നെ മറ്റ് ക്ലബുകളില്‍ ചേക്കേറി കഴിഞ്ഞു. മറ്റ് ക്ലബുകള്‍ പുതിയ ക്ലബിനായുളള അന്വേഷണത്തിലാണ്.

മലയാളി താരം മുഹമ്മദ് റാഫിയുടെ ഈ സീസണിലും ബ്ലാസ്റ്റേഴ്‌സില്‍ തുടരാനാകുമെന്ന് പ്രതീക്ഷവെച്ചിരുന്നു. ഇതോടെ റാഫിയുടെ ഫുട്‌ബോള്‍ കരിയര്‍ ഏതാണ്ട് അന്ത്യമായേക്കും. 37കാരനായ താരത്തെ ഇനി മറ്റ് ക്ലബുകള്‍ സ്വന്തമാക്കുമോയെന്നത് കാത്തിരുന്ന് തന്നെ കാണണം.

മെസി ബൗസി ചൈനീസ് ക്ലബിലേക്കാണ് ചേക്കേറിയിരിക്കുന്നത്. ബ്ലാസ്‌റ്റേഴ്‌സിനായി കഴിഞ്ഞ സീസണില്‍ ഓഗ്‌ബെചെയ്‌ക്കൊപ്പം ഏറെ ഗോളുകള്‍ നേടിയ താരമാണ് മെസി. മുഹമ്മദ് റാക്കിബും മുസ്തഫയും, സാമുവലും ബ്ലാസ്റ്റേഴ്‌സ് വിടുന്നത് ഏറെ ദുഖത്തോടെയാണ് ആരാധകര്‍ നോക്കികാണുന്നത്.

ഇതോടെ ഐഎസ്എല്‍ ഏഴാം സീസണില്‍ ബ്ലാസ്‌റ്റേഴ്‌സ് നിരയില്‍ പകുതിയോളം പുതുമുഖ താരങ്ങളാകുമെന്ന് ഉറപ്പായി. വിദേശ താരങ്ങളില്‍ സെര്‍ജിയോ ഡിഡോചയെ മാത്രമാണ് ബ്ലാസ്‌റ്റേഴ്‌സ് നിലനിര്‍ത്തിയത്. മറ്റ് ആറ് പേരും പുതുമുഖങ്ങളാകും.

You Might Also Like