അവന്‍ സെര്‍ബിയന്‍ ചോര, ഓസീസ് വണ്ടര്‍ കിണ്ടിനെ കുറിച്ച് അമ്പരപ്പിക്കുന്ന വിവരം

Image 3
Cricket News

സജേഷ് അരവന്‍കര

ക്രിക്കറ്റ് ആരാധകരുടെ അറിവിലേക്ക്.

ഇന്ന് ഓസീസ് ടെസ്റ്റ് ടീമില്‍ അരങ്ങേറിയ വില്‍ പുകോവ്സ്‌കിയുടെ അച്ഛന്‍ ജാന്‍ പുകോവ്സ്‌കി സെര്‍ബിയക്കാരനാണ്.

സ്ലോവാക്യന്‍ വംശജനാണ് ജാന്‍. ഇങ്ങേര് ഏഴാം വയസില്‍ കുടുംബത്തോടൊപ്പം ഓസ്ട്രേലിയയിലേക്ക് കുടിയേറി അവിടെ സെറ്റിലായതാണ്.

ഓസ്ട്രേലിയയില്‍ ഇത്തരം പേരുകള്‍ ഉണ്ടാവാറില്ല. അപ്പൊ ഒന്ന് വെറുതെ സെര്‍ച്ച് ചെയ്തപ്പൊ കിട്ടിയവിവരമാണ്…

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്

മത്സരത്തില്‍ മികച്ച പ്രകടനമാണ് ഈ സെര്‍ബിയന്‍ വംശജന്‍ കാഴ്ച്ചവെച്ചത്. 22ാം വയസ്സില്‍ ആദ്യ മത്സരത്തിനിറങ്ങിയ പുകോവ്സ്‌കി അര്‍ധ സെഞ്ച്വറി സ്വന്തമാക്കിയിരുന്നു. 110 പന്തില്‍ നാല് ബൗണ്ടറി സഹിതം 62 റണ്‍സാണ് പുകോവ്സ്‌കി സ്വന്തമാക്കിയത്.