പൊട്ടിയ മൂക്കുമായി യൂറോയിൽ തുടരാൻ കിലിയൻ എംബാപ്പെ: മാസ്ക് ധരിച്ച് കളിക്കുമോ?

Image 3
Football

ഫ്രാൻസിന്റെയും റയൽ മാഡ്രിഡിന്റെയും സൂപ്പർതാരം കിലിയൻ എംബാപ്പെക്ക് യൂറോ 2024 ൽ ഓസ്ട്രിയയെ തോൽപ്പിച്ച മത്സരത്തിനിടെ മൂക്കിന് പൊട്ടലേറ്റതായി ടീം മാനേജ്‌മെന്റ്. 86-ാം മിനിറ്റിൽ ഒരു ഉയരത്തിലുള്ള പന്തിനായി ചലഞ്ച് ചെയ്യുന്നതിനിടെ ഓസ്ട്രിയൻ താരം കെവിൻ ഡാൻസോയുടെ തോളിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്.

ഫ്രാൻസിസ് ദേശീയ ടീമിന്റെ ബേസ് ക്യാമ്പിലേക്ക് കിലിയൻ എംബാപ്പെ തിരിച്ചെത്തിയിരിക്കുന്നു. ഫ്രാൻസിസ് ടീമിന്റെ ക്യാപ്റ്റനെ ആദ്യം ചികിത്സിച്ചത് മെഡിക്കൽ സ്റ്റാഫും ഡോ. ഫ്രാങ്ക് ലെ ഗാലും ആണ്. അദ്ദേഹത്തിന് മൂക്കിന് പൊട്ടലേറ്റതായി ഡോക്ടർ സ്ഥിതീകരിച്ചു. എംബാപ്പെ അടുത്ത ദിവസങ്ങളിൽ ചികിത്സ തുടരും, എന്നാൽ അടിയന്തര ശസ്ത്രക്രിയ നടത്തേണ്ടതില്ല .ചികിത്സയ്ക്കു ശേഷം മത്സരത്തിലേക്ക് തിരിച്ചുവരവിന് തയ്യാറാകുന്നതിനായി ഒരു മാസ്ക് അദ്ദേഹത്തിന് വേണ്ടി നിർമിക്കും.

ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷന്റെ പ്രസ്താവനയിൽ പറയുന്നു.

 

എന്നാൽ വരും വെള്ളിയാഴ്ച നടക്കുന്ന നെതർലാൻഡ്സിനെതിരായ മത്സരത്തിൽ എംബാപ്പെ കളിക്കുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നു. “ഏതെങ്കിലും മാസ്ക് ആശയങ്ങൾ ഉണ്ടോ” എന്ന് എംബാപ്പെ തന്നെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതോടെ അദ്ദേഹം കളിക്കാൻ തയ്യാറാണെന്ന് സൂചനയുണ്ട്. എങ്കിലും താരത്തെ വീണ്ടും കളിപ്പിക്കുന്നത് അപകടസാധ്യത വർധിപ്പിക്കുമെന്ന ആശങ്ക ടീം മാനേജ്മെന്റിനുണ്ട്. എംബാപ്പെ ഇല്ലാതെ ഫ്രാൻസിന് കളി പ്രയാസകരമാവും എന്നതും വസ്തുതയാണ്.