; )
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഏകദിന പരമ്പര വിലയിരുത്തിയാല്‍ സ്ഥിരതയോടെ കളിച്ചത് ഒരേയൊരു താരമാണെന്ന് മനസ്സിലാക്കാന്‍. അത് ഷാര്‍ദുല്‍ താക്കൂറായിരുന്നു. എന്നാല്‍ പരമ്പരയിലെ മൂന്നാമത്തെ മത്സരത്തില്‍ താക്കൂറിനെ പുറത്തിരുത്തിയാണ് ടീം ഇന്ത്യ ഇറങ്ങിയത് എന്നത് ഏറെ കൗതുകമായി മാറി.
മത്സരത്തിന്റെ ടോസ് വേളയില്‍ ഇതിനെ കുറിച്ച് വിശദീകരിക്കാന്‍ പക്ഷെ നായകന്‍ രാഹുല്‍ തയ്യാറായില്ല. മറ്റ് താരങ്ങള്‍ക്ക് കളിക്കാന്‍ അവസരം ലഭിക്കാനാണ് ഈ മാറ്റമെന്നാണ് പൊതുവെ രാഹുല്‍ പറഞ്ഞത്.
മൂന്നാം ഏകദിനത്തില്‍ നാല് മാറ്റങ്ങളാണ് ഇന്ത്യന്‍ നിരയില്‍ നടത്തിയത്. ഷാര്‍ദുല്‍ താക്കൂര്‍, വെങ്കിടേഷ് അയ്യര്‍, രവിചന്ദ്ര അശ്വിന്‍ ഭുവനേശ്വര്‍ കുമാര്‍ എന്നിവരെ പുറത്തിരുത്തിയപ്പോള്‍ പകരം ദീപക് ചഹര്‍, സൂര്യകുമാര്‍ യാദവ്, ജയന്ത് യാദവ്, പ്രസിദ്ധ് കൃഷ്ണ എന്നിവരെ പരീക്ഷിച്ചു.
ഇതില്‍ ഷാര്‍ദുല്‍ താക്കൂറിനെ മാറ്റിയതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ആദ്യ മത്സരം അര്‍ധ സെഞ്ച്വറി നേടിയ ഷാര്‍ദുല്‍ രണ്ടാം മത്സരത്തില്‍ പുറത്താകാതെ 40 റണ്‍സും നേടിയിരുന്നു. കൂടാതെ രണ്ടാം മത്സരത്തില്‍ 35 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റും ഷാര്‍ദുല്‍ നേടിയിരുന്നു. എന്നാല്‍ തൊട്ടടുത്ത മത്സരത്തില്‍ താരത്തെ പുറത്തിരുത്തുകയായിരുന്നു.
അതെസമയം സൂര്യകുമാര്‍ യാദവിന് ഈ മത്സരത്തില്‍ കളിക്കാന്‍ അവസരം ലഭിച്ചെങ്കിലും മറ്റൊരു താരം റുതുരാജ് ഗെയ്ക്കുവാദിനെ പരിഗണിക്കാനും ടീം മാനേജുമെന്റ് തയ്യാറായില്ല.
അതെസമയം മത്സരത്തില്‍ ദക്ഷിണാഫ്രിക്ക കൂറ്റന്‍ സ്‌കോറിലേക്ക് മുന്നേറുകയാണ് ഒടുവില്‍ റിപ്പര്‍ട്ട് കിട്ടുമ്പോള്‍ മൂന്ന് വിക്കറ്റിന് 170 റണ്‍സ് എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക.