മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ഹസാർഡ് ഇറങ്ങരുത്, കാരണമിതാണ്

Image 3
Champions LeagueFeaturedFootball

മാഞ്ചസ്റ്റർ സിറ്റിയും റയൽ മാഡ്രിഡും തമ്മിലുള്ള ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിനാണ് ആരാധകർ ഏവരും കാത്തിരിക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച പരിശീലകരായ സിദാനും റൊണാൾഡോയും പരസ്പരം ഏറ്റുമുട്ടുമ്പോൾ അതിന്റെ ആവേശവും കൂടുതലായിരിക്കും. എന്നാൽ മത്സരത്തിന് ഇറക്കേണ്ട താരങ്ങളുടെ കാര്യത്തിൽ സിദാന് ആശങ്കകളുണ്ട്. അതിൽ പ്രധാനം ഹസാർഡ്, വിനീഷ്യസ് എന്നിവരിൽ ആരെ മുന്നേറ്റ നിരയിൽ കളിപ്പിക്കുമെന്നതാണ്.

പരിചയ സമ്പന്നനായ താരമാണെങ്കിലും ഹസാർഡിനെ തഴഞ്ഞ് വിനീഷ്യസിനെ കളിപ്പിക്കണമെന്ന വാദങ്ങളാണു ശക്തമാകുന്നത്. നവംബറിൽ പരിക്കേറ്റതിനു ശേഷം തുടർച്ചയായ രണ്ടു മത്സരങ്ങൾ പൂർത്തിയാക്കാൻ കഴിയാത്ത താരമാണു ഹസാർഡ്. പല മത്സരങ്ങളിലും പതറിയ താരത്തെ വെച്ച് സിറ്റിയുടെ ദൗർബല്യമായ പ്രതിരോധത്തെ മുതലെടുക്കാൻ റയലിനു കഴിഞ്ഞെന്നു വരില്ല.

അതേസമയം പരിചയക്കുറവുണ്ടെങ്കിലും വിനീഷ്യസ് റയലിനൊപ്പം ആത്മവിശ്വാസം നിറഞ്ഞ പ്രകടനമാണു കാഴ്ച വെക്കുന്നത്. ആദ്യപാദത്തിൽ ഇസ്കോയുടെ ഗോളിനു വഴിയൊരുക്കിയ താരത്തിന്റെ ഡ്രിബ്ലിങ്ങും വേഗതയും സിറ്റി പ്രതിരോധത്തിനു തലവേദനയാകും. സിറ്റിയുടെ മുന്നേറ്റങ്ങളെ തടുത്ത് പ്രത്യാക്രമണം നടത്താനും വിനീഷ്യസ് തന്നെയാണ് റയലിനു നല്ലത്.

പരിക്കിന്റെ പ്രശ്നങ്ങളിൽ നിന്നും പൂർണമായി മുക്തനല്ലെന്നതു കൊണ്ടു തന്നെ ഹസാർഡിനെ കളത്തിലിറക്കുന്നത് റയലിനു ദോഷം ചെയ്യും. ബെൽജിയൻ താരത്തിനു വീണ്ടും പരിക്കു പറ്റിയാൽ അത് വരും മത്സരങ്ങളിലും തിരിച്ചടിയാണ്. അതു കൊണ്ടു തന്നെ വേണ്ടെത്ര വിശ്രമം ഹസാർഡിനു നൽകുകയാണ് സിദാൻ ചെയ്യേണ്ടത്.