സിംബാബ്‌വെയുടെ പുതിയ വജ്രായുധം, നഖ്വി ഞെട്ടിക്കും, അമ്പരപ്പിക്കുന്ന അഞ്ച് വസ്തുതകള്‍

Image 3
CricketCricket NewsFeatured

ഇന്ത്യക്കെതിരായ ടി20 പരമ്പരയ്ക്കുള്ള 17 അംഗ ടീമിനെയാണ് സിംബാബ് വെ അണിനിരത്തുന്നത്. 2024 ടി20 ലോകകപ്പിന് സിംബാബ് വെയ്ക്ക് യോഗ്യത നേടാനായില്ല. ഈ പശ്ചാത്തലത്തില്‍ പുതിയ പരിശീലകന്‍ ജസ്റ്റിന്‍ സിമ്മണ്‍സിന്റെ കീഴില്‍ സിംബാബ് വെ ടീമിനെ പുനര്‍നിര്‍മ്മിക്കാനുള്ള ശ്രമത്തിലാണ് ക്രിക്കറ്റ് ബോര്‍ഡ്. ഇതിനായി യുവനിരയെ ഉള്‍പ്പെടുത്തിയുളള ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

33 കാരനായ പേസര്‍ ടെന്‍ഡായ് ചതാരയെയും വെസ്ലി മധ്വെയറിനെയും സിംബാബ് വെ നിരയില്‍ തിരിച്ചെത്തിച്ചപ്പോള്‍ ക്രെയ്ഗ് എര്‍വിന്‍, ഷോണ്‍ വില്യംസ് തുടങ്ങിയ മുതിര്‍ന്ന കളിക്കാരെ ഒഴിവാക്കി. എന്നാല്‍ സിംബാബ് വെ ടീമിലെത്തിയ ഏറ്റവും ശ്രദ്ധേയമായ താരം 25 വയസ് മാത്രം പ്രായമുളള അണ്ടും നഖ്വിയാണ്. നഖ്‌വിയെ കുറിച്ച് നമ്മളറിയേണ്ട ചില കാര്യങ്ങള്‍ പരിചയപ്പെടാം

നഖ്വി: അഞ്ച് കൗതുകകരമായ വസ്തുതകള്‍

ബെല്‍ജിയത്തില്‍ ജനനം: പാകിസ്താന്‍ മാതാപിതാക്കളുടെ മകനായി ബെല്‍ജിയത്തിലെ ബ്രസ്സല്‍സിലാണ് നഖ്വി ജനിച്ചത്. നാലാം വയസ്സില്‍ ഓസ്ട്രേലിയയിലേക്ക് താമസം മാറുകയും അവിടെ പഠനം പൂര്‍ത്തിയാക്കുകയും ചെയ്തു.

റെക്കോര്‍ഡ് ട്രിപ്പിള്‍ സെഞ്ച്വറി: 2023-ല്‍ ലോഗന്‍ കപ്പില്‍ മിഡ്വെസ്റ്റ് റൈനോസിനു വേണ്ടിയാണ് നഖ്വി കളിച്ചത്. സിംബാബ്വെ ക്രിക്കറ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടുന്ന ആദ്യ കളിക്കാരനായി നഖ് വി ചരിത്രം സൃഷ്ടിക്കുകയും ചെയ്തു.

വിമാന പൈലറ്റ്: സാദാരണ ക്രിക്കറ്റര്‍മാരില്‍ നിന്നും വ്യത്യസ്തമായി നഖ്വി ഒരു കൊമേഴ്സ്യല്‍ പൈലറ്റാണ്. സിഡ്നിയിലെ ദ ഹില്‍സ് സ്പോര്‍ട്സ് ഹൈസ്‌കൂളില്‍ നിന്ന് ബിരുദം നേടിയ ശേഷം ഹാര്‍ട്ട്വിഗ് ഫ്‌ലൈറ്റ് സ്‌കൂളില്‍ ചേര്‍ന്ന് അദ്ദേഹം പൈലറ്റ് ലൈസന്‍സ് നേടുകയായിരുന്നു.

സിംബാബ്വെ അണ്ടര്‍ 25 ടീമിനായി കളിച്ചു: പടിപടിയായാണ് നഖ് വി സിംബാബ് വെ ദേശീയ ടീമിലെത്തിയിരിക്കുന്നത്. 2023-ല്‍ ഉഗാണ്ടയ്ക്കെതിരായ പരമ്പരയില്‍ സിംബാബ്വെ അണ്ടര്‍ 25 ടീമിനായി നഖ്വി കളിച്ചു.

ഫസ്റ്റ്-ക്ലാസ് ക്രിക്കറ്റില്‍ മികച്ച പ്രകടനം: 10 ഫസ്റ്റ്-ക്ലാസ് മത്സരങ്ങളില്‍ നിന്ന് 72 ശരാശരിയില്‍ 792 റണ്‍സും നാല് സെഞ്ച്വറികളും നഖ്വി സ്വന്തമാക്കി കഴിഞ്ഞു. ലിസ്റ്റ് എ ക്രിക്കറ്റില്‍ 8 മത്സരങ്ങളില്‍ നിന്ന് 73.4 ശരാശരിയില്‍ 514 റണ്‍സും നേടിയിട്ടുണ്ട്.

സിംബാബ്വെന്‍ ക്രിക്കറ്റിന്റെ പുതിയ പ്രതീക്ഷയായി അണ്ടും നഖ്വി മാറുമെന്നാണ് കരുതപ്പെടുന്നത്. ഇന്ത്യയ്‌ക്കെതിരെ പരമ്പരയില്‍ നഖ് വിയുടെ പ്രകടനത്തിലേക്ക് ഉറ്റുനോക്കുകയാണ് ക്രിക്കറ്റ് ലോകം