പെയ്‌ന് ‘പെയ്‌നായി’ വിക്കറ്റ്, കോഹ്ലിയുടെ ആ വേദന അറിഞ്ഞ് ഓസീസ് നായകന്‍
പ്രണം കൃഷ്ണ
ഹോട്ട്‌സ്‌പോട്ടില്‍ എന്ത് തന്നെ കാണിച്ചാലും അന്തിമ തീരുമാനം സ്‌നിക്കോയെ മാത്രം ആശ്രയിച്ച് ആണെന്നിരിക്കെ ഈ ഹോട്ട്‌സ്‌പോട്ട് നോക്കുന്നത് എന്തിനാണ്? ഏകദിന പരമ്പരയില്‍ കോഹ്ലിയും ഇന്ന് പെയിന്‍ ഔട്ട് ആയ കണക്കെ ഔട്ട് ആയിരുന്നു.
ഒന്നുകില്‍ ഹോട്ട്‌സ്‌പോട്ടിലും, സ്‌നിക്കോയിലും ഒരേ റിസല്‍ട്ട് വന്നാല്‍ മാത്രേ ഡിസിഷന്‍ എടുക്കാവു എന്നൊരു ധാരണ ഉണ്ടാക്കണം..
അല്ലെങ്കില്‍ ഈ സാധനം കാണിക്കേണ്ട കാര്യം ഇല്ലല്ലോ, ഇനി ആര്‍ഭാടത്തിനു വെച്ചേക്കുന്നതാണോ?
ബിത്വ: രഹാനെയുടെ ആ റിവ്യൂ എടുക്കലും കിടുവായിരിന്നു
കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്
എന്താണ് ഇവിടെ സംഭവിച്ചത്?, എങ്ങനെ താന്‍ പുറത്തായി?. ഇക്കാര്യങ്ങള്‍ പരസ്യമായി ചോദിച്ചാണ് പെയ്ന്‍ മൈതാനത്ത് നിന്നും പവലിയനിലേക്ക് മടങ്ങിയത്. ആ കാഴ്ച്ച കാണാം